അഫ്ഗാൻ ജയം ഏഴ് വിക്കറ്റിനാണ്. നെതര്‍ലൻഡ്സ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 31. 3 ഓവറില്‍ അഫ്ഗാൻ മറികടന്നു.28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഫ്ഗാൻ സ്പിന്നര്‍ മുഹമ്മദ് നബിയാണ് കളിയിലെ താരം.സ്കോര്‍ – നെതര്‍ലൻഡ്സ് 179 (46.3), അഫ്ഗാനിസ്ഥാൻ 181/3 (31.3)
86 പന്തില്‍ 58 റണ്‍സെടുത്ത സൈബ്രാൻ്റ് എംഗല്‍ ബ്രെക്ടാണ് നെതര്‍ലൻഡ്സ് നിരയിലെ ടോപ്പ് സ്കോറര്‍.അഫ്ഗാന് വേണ്ടി റഹ്മത്ത് ഷാ 52 റണ്‍സെടുത്തു. ഹഷ്മത്തുള്ള ഷാഹിദി 56 റണ്‍സുമായി പുറത്താകാതെ നിന്നു.
നാലാം ജയത്തോടെ പാകിസ്ഥാനെ പിന്തള്ളി അഫ്ഗാൻ പോയിൻ്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുമെത്തി.