ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാൻ സർക്കാർ ഇടപെടൽ തേടി മന്ത്രി ഗണേശ് കുമാർ

0
69

കൊച്ചി; ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാൻ സർക്കാർ ഇടപെടൽ തേടി ഗണേശ് കുമാർ എഎൽഎ. നിയമസഭയിലായിരുന്നു എംഎൽഎ ആവശ്യം ഉന്നയിച്ചത്. റിമി ടോമി,വിജയ് യേശുദാസ് തുടങ്ങിയവർ മാറി നിൽക്കണമെന്നും സാംസ്‌കാരികമായി വലിയ മാന്യമാരാണെന്ന് പറഞ്ഞ് നടക്കുന്നവരാണല്ലോ ഇവരെല്ലാമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഓൺലൈൻ റമ്മി കളിയുടെ പരസ്യങ്ങളിൽ താരങ്ങൾ പങ്കെടുക്കുന്നതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നുണ്ട്. നടി റിമി ടോമി, സംവിധായകനും നടനുമായ ലാൽ, ഗായകൻ വിജയ് യേശുദാസ് എന്നിവരാണ് മലയാളത്തിൽ ഇത്തരത്തിൽ ഉള്ള പരസ്യങ്ങളിൽ അഭിനയിക്കുന്നവർ. ലക്ഷങ്ങൾ ദിവസവും സമ്പാദിക്കാമെന്ന വാഗ്ദാനമാണ് പരസ്യങ്ങളിലൂടെ നൽകുന്നത്.

താരങ്ങൾ ഈ പരസ്യങ്ങളിൽ നിന്ന് പിൻമാറുകയും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാൻ തയ്യാറാവുകയും വേണമെന്നാണ് പലരും ഉയർത്തുന്ന ആവശ്യം. അതിന് തയ്യാറായില്ലേങ്കിൽ ഇവരെ ബഹിഷ്കരിക്കണമെന്ന തലത്തിൽ അടക്കമാണ് ഗ്രൂപ്പുകളിൽ ചർച്ച നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here