വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്ത പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു. ചിത്രത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളും സിനിമയില്‍ ഉണ്ടെന്ന് വെളിപ്പെടുത്തി അനൂപിന്‍റെ സഹോദരന്‍ അഖില്‍ സത്യന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. 1993ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലെത്തിയ ഒരു ഹിന്ദി താരമാണിതെന്നാണ് റിപ്പോര്‍ട്ട്.
അനൂപ് ഒരു രസകരമായ വലിയ ചിത്രവുമായി വരുന്നുണ്ട്. കംപ്ലീറ്റ് ആക്ടറിനൊപ്പം ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാവിനെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാനാണ് അവന്‍ ഉദ്ദേശിക്കുന്നത്. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അഖില്‍ സത്യന്‍ പറയുന്നു. ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ കല്യാണി പ്രിയദര്‍ശന്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ അനൂപ് സത്യന്‍ ചിത്രം വരനെ ആവശ്യമുണ്ട് വലിയ വിജയം നേടിയിരുന്നു. അതേസമയം അഖില്‍ സത്യന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഫഹദ് ഫാസില്‍ ചിത്രം പാച്ചുവും അത്ഭുതവിളക്കും ഡിസംബറില്‍ തിയറ്ററുകളില്‍ എത്തും.