തിരുവനന്തപുരം: നെയ്യാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്ര മൃഗശാല അതോറിറ്റി. ഇതിനെതിരെ സംസ്ഥാനം അപ്പീല്‍ നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞാല്‍ മാത്രമെ ഇനി പാര്‍ക്കില്‍ സിംഹങ്ങളെ കാണാനാകൂ. സഫാരി പാര്‍ക്കിലുണ്ടായിരുന്ന സിംഹങ്ങള്‍ തുടര്‍ച്ചയായി ചത്ത് പോകുന്ന സാഹചര്യത്തിലാണ് പാര്‍ക്കിന്റെ അംഗീകാരം കേന്ദ്ര മൃഗശാല അതോറിറ്റി റദ്ദാക്കിയത്. 2021 ഡിസംബറിലാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്.