കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാനവ്യാപന ഡയറക്ടറേറ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ‘കാര്‍ഷിക സര്‍വകലാശാല വിദ്യാലയങ്ങളിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി ഹൈസ്കൂള്‍ വിദ്യാർഥികള്‍ക്കായി ജീവിതത്തിലെ എല്ലാ നല്ല അനുഭവങ്ങളും സെല്‍ഫിയിലൂടെ പ്രദര്‍ശിപ്പിക്കുന്ന ഇന്നത്തെ യുവ തലമുറയ്ക്ക് ‘പ്രകൃതിയുമായി ഒരു സെല്‍ഫി’ എന്ന മത്സരം സംഘടിപ്പിക്കുന്നു. ഈ മത്സര പരിപാടിയില്‍ സമര്‍പ്പിക്കേണ്ട ഫോട്ടോ 4:3 ആസ്പെക്ട് അനുപാതത്തില്‍ ആയിരിക്കണം. https://forms.gle/2KGgdufKLA6zzpP29 എന്ന ഗൂഗിള്‍ ഫോമില്‍ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പായി ജെപിജി ഫോര്‍മാറ്റിലാണ് ചിത്രം എന്നും മറ്റ് സോഷ്യല്‍ മീഡിയകളില്‍ ഒന്നും തന്നെ നേരത്തെ ഇവ പോസ്റ്റ് ചെയ്തിട്ടില്ല എന്നും ഉറപ്പ് വരുത്തേണ്ടതാണ്. ഗൂഗിള്‍ഫോം അപ്‌ലോഡ് ചെയ്യുന്നതിനുളള അവസാന തീയതി ഈ മാസം 13 (ജൂണ്‍ 13) ആണ്.