ഇന്ത്യൻ അടുക്കളയിലെ ഒഴിവാക്കാൻ പറ്റാത്ത പച്ചക്കറിയാണ് തക്കാളി. സാമ്പാറുമുതൽ രസത്തിൽ വരെ തക്കാളി വലിയൊരു ഘടകമാണ്. എന്നാൽ, അടുത്തകാലത്ത് തക്കാളിയുടെ വിപണിവില കുതിച്ച് ഉയർന്നിരിക്കുകയാണ്. ഉത്പാദനം കുറഞ്ഞതാണ് തക്കാളി വില ഉയരാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. കൂടാതെ, ഇന്ധനവില ഉയരുന്നതും വില വർധനയ്ക്ക് മറ്റൊരു കാരണമാണ്.
ആഴ്ചകൾക്ക് മുമ്പ് കിലോയ്ക്ക് 15 രൂപയിൽ താഴെയുണ്ടായിരുന്ന തക്കാളിയുടെ ഇപ്പോഴത്തെ മാർക്കറ്റ് വില കിലോയ്ക്ക് 80 രൂപയുടെ അടുത്താണ്.