ഒട്ടാവ: കാനഡ-അമേരിക്ക അതിർത്തി തുറക്കുന്നത് ഒരുമാസത്തേക്കു കൂടി നീട്ടി. കാനഡ, അമേരിക്ക ഉദ്യോഗസ്ഥരുടെ പരസ്പര സമ്മതപ്രകാരമാണ് അതിർത്തി വഴിയുള്ള ഗതാഗത നിയന്ത്രണം നീട്ടുന്നത്. അതിർത്തി തുറക്കണമെന്ന ആവശ്യമുയരുമ്പോഴും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.
ഈ മാസം 21 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇരു രാജ്യങ്ങളിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വീണ്ടും ചർച്ചയായത്. പുതിയ തീരുമാനപ്രകാരം, വിനോദ യാത്രകൾ ഉൾപ്പെടെ മറ്റു യാത്രകൾക്ക് സെപ്റ്റംബർ 21 വരെയാണ് നിരോധനം.