കുട്ടികൾ മുതൽ വലിയവർ വരെ ഇഷ്ടപ്പെട്ടു കഴിക്കും ബീറ്റ്റൂട്ട് കട്ട്ലറ്റ് ഇന്ന് തന്നെ ചെയ്തു കൊടുക്കു.

0
103

ഈ ഒരു റെസിപ്പി രുചികരവുമാണ് മാത്രമല്ലാതെ പോഷകം നിറഞ്ഞതുമാണ്. ബീറ്റ്റൂട്ട് ഉരുളകിഴങ്ങ് എന്നിവ ചേർത്ത് ചെയ്യുന്നതിനാൽ രുചി കൂടുകയും പോഷകമൂല്യവും ലഭിക്കുന്നു.. ഇതിൽ നെയ്യ് ചേർക്കുന്നതിനാൽ മുതിർന്നവർക്ക് വളരെ വേഗം തന്നെ ദഹിക്കും. നമ്മുടെ ഈ ബീറ്റ്റൂട്ട് കട്ട്ലറ്റ് വൈകുന്നേരങ്ങളിൽ ടി ടൈമിൽ ഒരു സ്നാക്ക്സ് ആയിട്ടു വേണമെങ്കിലും കഴിക്കാവുന്നതാണ്.

ആവശ്യമുള്ള ചേരുവകൾ:

ബീറ്റ്റൂട്ട് 1 കപ്പ്
മുളകുപൊടി 1/ 2 സ്‌പൂൺ
ഗരം മസാല 1/ 4 സ്‌പൂൺ
നെയ്യ് 2 ടേബിൾ സ്‌പൂൺ
വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് 1
ജീരകം പൊടിച്ചത് 1/ 2 സ്‌പൂൺ
ഉണങ്ങിയ മാങ്ങാ പൊടിച്ചത് 1/ 2 സ്‌പൂൺ ഇതില്ലെങ്കിലും കുഴപ്പമില്ല
മല്ലിപ്പൊടി 1/ 2 സ്‌പൂൺ
മല്ലിയില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി
ബീറ്റ്റൂട്ട് അരച്ച് അതിന്റെ ജ്യൂസ് മാത്രമായി എടുക്കണം. അതിൽ ഇപ്പോൾ വേവിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങു ഉടച്ചു ചേർക്കുക . ശേഷം നെയ്യ് ഒഴികെ തന്നിരിക്കുന്ന മറ്റു ചേരുവകൾ നന്നായി ചേർത്ത് ഇളക്കുക.എല്ലാം നന്നായി ഉടച്ചു ചേർക്കുക.

ഇപ്പോൾ നിങ്ങളുടെ കയ്യിൽ കുറച്ചു നെയ്യ് പുരട്ടുക. പിന്നെ നമ്മൾ കുഴച്ചു വച്ചിരിക്കുന്ന മിശ്രിതം ഉരുണ്ടയായ് എടുക്കുക. ഉരുണ്ടകൾ കുറച്ച് കനത്തിൽ തന്നെ എടുക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ നമ്മൾ ഉരുട്ടി വച്ചിരിക്കുന്ന ഉരുണ്ടകൾ ഓരോന്നായി ഇട്ടു കൊടുക്കുക. അതിന്റെ ഒരു ഭാഗം ചുവന്നു വരുമ്പോൾ മറു ഭാഗം തിരിച്ചിട്ട് വേവിച്ചെടുക്കുക.

രണ്ടുഭാഗവും വെന്തു കഴിഞ്ഞാൽ അത് ചട്ടിയിൽ നിന്നും വാങ്ങി വെക്കുക.

ഇതിന്റെ കൂടെ പുതിന ചമ്മന്തി അല്ലെങ്കിൽ തൈര് നന്നായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here