വിതുര: ആനപ്പാറ വാളേങ്കിയില്‍ വനത്തില്‍ കാണാതായ ആളെ കണ്ടെത്തി. വാളേങ്കി സ്വദേശി തങ്കച്ച(60)നെയാണ് കാണാതായത്.
തിങ്കളാഴ്ച വൈകുന്നേരം ആണ് ഇയാളെ കാണാതായത്. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
എന്നാല്‍, അര്‍ദ്ധരാത്രിയോടെ നാരകത്തിൻ കാല ആദിവാസി മേഖലയിലെ പുളിമൂട് എന്ന പ്രദേശത്തുനിന്നും കൂവല്‍ കേട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ആ ഭാഗത്ത് നടത്തിയ തെരച്ചിലില്‍ രാത്രിയോടെ ഇദേഹത്തെ വനത്തിനുള്ളില്‍ നിന്നും നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കനത്ത മഴയായതിനാല്‍ തിരിച്ചിറങ്ങാനാകാതെ വനത്തില്‍ അകപ്പെട്ടതാണെന്ന് തങ്കച്ചൻ പറഞ്ഞു.