സൈക്കിളിൽ കളിമൺ പത്രങ്ങൾ വിറ്റു നടന്ന മൻസൂഖ് : ഇന്ന് ‘മിഠിക്കൂൾ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന ഒരൊറ്റ ആശയം കൊണ്ട് കോടീശ്വരനായി മാറി

0
89

സൈക്കിളിൽ കളിമൺ പത്രങ്ങൾ വിറ്റുനടന്ന മൻസൂഖിൻറെ ജീവിതം മാറിമറിഞ്ഞു.

പഴങ്ങൾ , പച്ചക്കറികൾ, 5 മുതൽ 7 ദിവസം വരെ പാൽ 24 മണിക്കൂറും ഫ്രഷ് ആയി സൂക്ഷിക്കാനും ഈ ആശയത്തിനു സാധിക്കും. അഹമ്മദാബാദിലെ നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ മാര്ഗനിര്ദേശപ്രകാരം ഫ്രിഡ്ജിന്റെ ആദ്യ മോഡൽ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കി മാറ്റിയിട്ടുണ്ട്.

അഭിനിവേശത്തിന്റെയും, അർപ്പണബോധത്തിന്റെയും, നിശ്ചയദാര്ഢ്യത്തിന്റെയും കഥയാണ് ഗുജറാത്ത് സ്വദേശിയായ മന്സുഖ്ഭായ് പ്രജാപതിയെന്ന സംരംഭകന്റേത്. 10-ാം ക്ലാസിൽ പഠനം ഉപേക്ഷിച്ചു. കുടുംബ പാരമ്പര്യം പിന്തുടർന്ന് ഉപജീവനത്തിനായി സൈക്കിളിൽ കളിമൺ പാത്രങ്ങൾ വിറ്റു.
എന്നാൽ ഇന്ന് മൂന്നു കോടി രൂപയിലധികം വിറ്റുവരുള്ള ഒരു സംരംഭത്തിന്റെ ഉടമയാണ് മൻസൂഖ് . ശരിയായ വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന മൻസൂഖിന്റെ ആശയം ഇന്ന് രാജ്യാന്തരതലത്തിൽ തന്നെ പ്രശസ്തമാണ്. വൈദ്യുതി ഒട്ടും ആവശ്യമില്ലാത്ത, തികച്ചും പ്രകൃതി സൗഹൃദമായ ഉല്പ്പന്നങ്ങളാണ് മൻസൂഖ് വിപണികളിലെത്തിക്കുന്നത്.

കുറഞ്ഞ ചെലവിൽ പരിസ്ഥിതി സൗഹൃദ റഫ്രിജറേറ്ററുകൾ നിർമ്മിക്കാൻ സാധിച്ചതാണ് ജീവിതത്തിൽ വഴിത്തിരിവായത്. സാധനങ്ങൾ തണുപ്പിക്കാൻ വൈദ്യുതി ആവശ്യമില്ലെന്നതും ആശയത്തിന്റെ മാറ്റ് കൂട്ടി. ഒരൊറ്റ ആശയംകൊണ്ട് ഇന്ന്, 150ൽ അധികം ഡീലർമാരും 60-ലധികം വിതരണക്കാരുമുള്ള സംരംഭകനായി മൻസൂഖ് മാറി.

കേരളത്തിൽ എറണാകുളം, തൃശ്ശൂർ, കർണ്ണാടകയിലെ ബംഗളൂരു തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ ഉൾപ്പെടെ രാജ്യത്തുടനീളം ഒമ്പത് ഷോറൂമുകൾ ഇന്ന് മിഠിക്കൂളിനുണ്ട്. കളിമൺ ഉല്പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ രാഷ്ട്രപതിയായിരുന്നഅബ്‌ദുൾകലാം വരെ നേരിട്ട് അഭിനന്ദിച്ച വ്യക്തിയാണ് മൻസൂഖ്.

ഉൽപ്പന്നങ്ങളിൽ ഏറ്റവും ആകർഷകം മിഠിക്കൂൾ റഫ്രിജറേറ്റർ

ഉല്പ്പന്ന ശ്രേണിയിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയത് മിഠിക്കൂള് റഫ്രിജറേറ്ററാണ്. അദ്ദേഹത്തിന്റെ ഏറ്റവും ആകര്ഷകമായ കണ്ടുപിടിത്തവും ഇതുതന്നെ. ഈ ആശയത്തിനു പേറ്റെന്റ് വരെയുണ്ട്. ബാഷ്പീകരണത്തിലൂടെയാണ് മിഠിക്കൂള് റഫ്രിജറേറ്റർ വസ്തുക്കളെ തണുപ്പിക്കുന്നത്. വൈദ്യുതി ആവശ്യമില്ല, അറ്റകൂറ്റപ്പണികൾ വേണ്ട… മിഠിക്കൂള് തരംഗമാകുന്നത് ഈ നിലകളിലാണ്. 50 ലിറ്റർ റഫ്രിജറേറ്ററിന് 8,000 രൂപ മാത്രമാണ് വില.

മിഠിക്കൂളിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉല്പ്പന്നം തവയാണ്. നോണ്- സ്റ്റിക്ക് മിഠി തവ, ഹാന്ഡിസ് (പാത്രങ്ങൾ ), പ്രഷർ കുക്കർ, വാട്ടർ ബോട്ടിലുകൾ , ഡിന്നർ സെറ്റ്, വാട്ടർ ഫില്ട്ടറുകൾ തുടങ്ങിയ നൂതന ഉല്പ്പന്നങ്ങളും വളരെ ജനപ്രിയമാണ്.

ആശയം സ്വന്തം ഗ്രാമത്തിൽ ഉടലെടുത്തത്

ഗ്രാമത്തിലെ കുളങ്ങളിലെ വെള്ളത്തിന് ദുര്ഗന്ധമുണ്ടെന്നും അത് ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും മനസിലാക്കിയ മൻസൂഖ് ചെളിയിൽ നിന്ന് ഒരു വാട്ടർ ഫിൽട്ടർ നിർമ്മിച്ചു. ആശയം വിജയിച്ചതോടെ വിപണിയിലെ ആവശ്യത്തിനനുസരിച്ച് എന്തുകൊണ്ട് അടുക്കള സാധനങ്ങൾ ഉണ്ടാക്കിക്കൂടാ എന്നു ചിന്തിച്ചു.

കളിമണ്ണിൽ, സ്പൂണുകളും, പാത്രങ്ങളും നിർമ്മിച്ചു. നോൺ- സ്റ്റിക്ക് പാനുകൾ തരംഗമായി മാറിയ 2004-ൽ അദ്ദേഹം നോണ്-സ്റ്റിക്ക് മൺ തവ നിർമ്മിച്ചു. പാരമ്പര്യ തൊഴിൽ പിന്തുടരരുതെന്ന അച്ഛന്റെ ഉപദേശം, പരമ്പരാഗത മൺപാത്ര വ്യവസായത്തിൽ പുതിയ സാങ്കേതികവിദ്യയും പുതുമകളും കൊണ്ടുവരാൻ കാരണമായി.

മിഠിക്കൂൾ എങ്ങനെ യാഥാർഥ്യമായി
ആശയം മനസിലുദിച്ചെങ്കിലും ജീവിത സാഹചര്യങ്ങൾ മൂലം പദ്ധതി വൈകി. അഞ്ച് വർഷത്തിന് ശേഷം, കളിമൺ തവ (പാന്) നിർമ്മിക്കാനുള്ള ഒരു യന്ത്രം നിർമ്മിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇതിനായി ഒരു പണമിടപാടുകാരനിൽ നിന്ന് 30,000 രൂപ വായ്പയെടുത്തു. 1995-ൽ കെനിയയിൽ നിന്ന് മൺ ഫിൽട്ടറുകൾക്കായി അദ്ദേഹത്തിന് ആദ്യത്തെ വലിയ ഓർഡർ ലഭിച്ചു. 2001 ആയപ്പോഴേക്കും അദ്ദേഹം ‘മിഠിക്കൂൾ’ എന്ന സംരംഭം രജിസ്റ്റർ ചെയ്തു.

നിലവിൽ മൻസൂഖിന്റെ മകൻ സെറാമിക്സ് എന്ജിനീയറായ രവി നിർമ്മാണവും, സയൻസ് ബിരുദധാരിയായ രാജ് മിഠിക്കൂളിന്റെ മാര്ക്കറ്റിങ്ങ് വശങ്ങളും നോക്കുന്നു. ഉല്പ്പന്നങ്ങൾ വില്ക്കുന്നതിനായി ‘mitticool.com’ എന്ന വെബ്സൈറ്റും ലഭ്യമാണ്. 299 രൂപ മുതൽ വിലവരുന്ന ഉല്പ്പന്നങ്ങൾ ഇവിടെ ലഭ്യമാണ്.

ആശയം പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് നീങ്ങുന്നു

ഒരു സംരംഭകൻ എന്ന നിലയിലുള്ള തന്റെ യാത്രയിൽ മൻസൂഖ്ഭായ് ഒരിക്കലും റിസ്ക് എടുക്കുന്നതിൽ വിമുഖത കാണിച്ചിട്ടില്ല. പുതിയ ഉല്പ്പന്നങ്ങൾ കണ്ടെത്താനുള്ള തിരക്കിലാണ് ഇപ്പോഴും അദ്ദേഹം. കഴിഞ്ഞ ഏഴ് വര്ഷമായി അദ്ദേഹം പ്രവര്ത്തിക്കുന്ന ഒരു പദ്ധതിയാണ് മിഠിക്കൂൾ ഹൗസ്.

ഇതിനകം 12 അടി x 12 അടി മൺ വീടിന്റെ ഒരു പ്രോട്ടോടൈപ്പ് ഉണ്ടാക്കിയിട്ടുണ്ട്. എന്റെ സ്വപ്നം കളിമണ്ണ് കൊണ്ട് ഒരു ഹരിത (പരിസ്ഥിതി സൗഹൃദ) വീട് ഉണ്ടാക്കുക എന്നതാണ്. അത് വൈദ്യുതി ഇല്ലെങ്കിലും ഉള്ളിൽ സുഖപ്രദമായ താപനില നിലനിര്ത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു

 

 

LEAVE A REPLY

Please enter your comment!
Please enter your name here