വിശിഷ്ട സേവനത്തിനുള്ള 2021ലെ സേനാ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

0
85

ന്യൂ ഡൽഹി: വിശിഷ്ട സേവനത്തിനുള്ള 2021ലെ സേനാ പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി രാംനാഥ് ഗോവിന്ദ് വിതരണം ചെയ്തു. രാഷ്‌ട്രപതി ഭവനിൽ ആണ് ചടങ്ങു നടന്നത്.

ഗാൽവൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബീഹാർ റെജിമെന്റിലെ കേണൽ സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവീർചക്ര സമ്മാനിച്ചു.

വ്യോമസേനാ ചീഫ് എയർ മാർഷ്യൽ വിവേക് ആർ ചൗധരിക്കും, നാവികസേനാ മേധാവി വൈസ് അഡ്മിറൽ ആർ. ഹരികുമാറിനും പരംവിശിഷ്ഠ സേവാ മെഡലും, മിലിട്ടറി സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ രാജീവ് സിരോഹിക്ക്, ഉത്തമ് യുദ്ധ് സേവാ മെഡലും സമ്മാനിച്ചു.

ഗാൽവൻ താഴ്‌വരയിലെ ചൈനീസ് ആക്രമണത്തിൽ കൊല്ലപ്പെട്ട നായിബ് സുബേദർ നൂദ്ദുറാം സൂറിനു മരണാനന്തര ബഹുമതിയായ വീരചക്ര പുരസ്‌കാരം കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here