ഇരട്ട ജനിതക മാറ്റം വന്ന രോഗാണുവിന്റെ ‘ഇന്ത്യന്‍ വകഭേദം’ മൂലം രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലും പുതിയ വൈറസുണ്ടെന്ന് കണ്ടെത്തല്‍
ന്യൂഡല്‍ഹി: ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസാണ് രാജ്യത്തെ രണ്ടാംഘട്ട കൊവിഡ് വ്യാപനത്തിന് മുഖ്യ കാരണം എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ, വ്യതിയാനം വന്ന ഈ വൈറസ് ഉണ്ടെന്നാണ് കണ്ടെത്തല്‍. ഡല്‍ഹി, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പുതുതായി ലഭിക്കുന്ന സാമ്ബിളുകളില്‍ 60 ശതമാനവും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസുകളായിരുന്നു. കേരളത്തിലും രോഗവ്യാപനം തീവ്രമായ അവസ്ഥയിൽ ഈ വൈറസ് കാണാനുളള സാദ്ധ്യത കേന്ദ്ര ആരോഗ്യ മന്ത്രാലയം തളളിക്കളയുന്നില്ല.
പുതിയ രോഗാണുവിനെതിരെ, നിലവില്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം നടക്കുന്നുണ്ടെങ്കിലും വാക്‌സിന്‍ ഫലപ്രദമാണോയെന്ന് ഇനിയും തെളിഞ്ഞിട്ടില്ല. ഇന്ന് 2 ലക്ഷത്തിലധികമായിരുന്നു രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്. 1038 പേര്‍ മരണമടയുകയും ചെയ്‌തു. ഇന്ത്യയിൽ ഒരാഴ്‌ചയായി ഒന്നരലക്ഷത്തിലേറെ പ്രതിദിന രോഗികളുടെ റിപ്പോർട്ട് വന്നു കൊണ്ടിരിക്കുന്നു. ഈയാഴ്‌ചത്തെ അവസ്ഥ ഇനിയും മോശമാകുമെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്.
ബി.1.617 എന്ന ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് കൊവിഡ് രോഗാണുവിന്റെ ഇന്ത്യന്‍ വകഭേദമാണ്. എട്ടോളം രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന 70 ശതമാനം സാമ്ബിളുകളും ജനിതക വ്യതിയാനം വന്ന പുതിയ വൈറസിന്റേതാണ്. വുഹാനില്‍ നിന്നും പുറത്തുവന്ന കൊവിഡ് രോഗാണുവില്‍ നിന്ന് 15 തരത്തില്‍ രോഗാണു മാറി. ഇവയില്‍ മൂന്നെണ്ണം സ്‌പൈക്ക് പ്രോട്ടീനിലാണ് മാറ്റമുണ്ടാക്കിയത്. വൈറല്‍ ഇന്‍ഫെക്‌ഷനെതിരെ ആന്റിബോഡികള്‍ പ്രതിരോധിക്കുന്ന പ്രോട്ടീനാണ് സ്‌പൈക്ക് പ്രോട്ടീന്‍.
പരിവര്‍ത്തനം വന്ന വൈറസുകള്‍ കൂടുതല്‍ രോഗം പടര്‍ത്താനുളള ശക്തി നേടുമ്പോൾ കൊവിഡ് മാനദണ്ഡങ്ങള്‍ ശരിയാംവിധം പാലിക്കാതെ ജനങ്ങള്ളിൽ രോഗം അതിവേഗം പടരുന്നതിന് കാരണമാവുമെന്ന് കണ്ടെത്തിയതായി സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്കുലാര്‍ ബയോളജി ഡയറക്‌ടര്‍ ഡോ. രാകേഷ് കെ. മിശ്ര അഭിപ്രായപ്പെട്ടു.