ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക് ഇനി RCB-യുടെ ബാറ്റിംഗ് കോച്ചും മെന്ററുമാകും. കഴിഞ്ഞ സീസണിൽ കളിച്ച ബെംഗളൂരു ടീമിനൊപ്പം തന്നെയാണ് ഡി കെയുടെ പുതിയ റോൾ.
‘എല്ലാ അർഥത്തിലും ഞങ്ങളുടെ കീപ്പറെ സ്വാഗതം ചെയ്യുന്നു, ദിനേശ് കാർത്തിക്ക് പുതിയ റോളിൽ ആർസിബിയിലേക്ക് തിരികെയെത്തുന്നു. അദ്ദേഹമായിരിക്കും പുരുഷ ടീമിന്റെ ബാറ്റിങ് കോച്ചും മെന്ററും. നിങ്ങൾക്ക് മനുഷ്യനെ ക്രിക്കറ്റിൽ നിന്ന് പുറത്താക്കാം, പക്ഷേ ക്രിക്കറ്റിനെ മനുഷ്യനിൽ നിന്ന് പുറത്താക്കാൻ കഴിയില്ല അദ്ദേഹത്തിന് എല്ലാ സ്നേഹവും ചൊരിയുക’ എക്‌സിലെ കുറിപ്പിൽ ആർസിബി പ്രതികരിച്ചു.
2004ൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ ഡികെ ഇന്ത്യക്ക് വേണ്ടി 96 ഏകദിനങ്ങളും 60 ടി20 മത്സരങ്ങളും 26 ടെസ്റ്റുകളും കളിച്ചു. കഴിഞ്ഞ മൂന്ന് സീസണുകളിലായി 796 റൺസാണ് റോയൽ ചലഞ്ചേഴ്സിനായി ദിനേഷ് കാർത്തിക് നേടിയത്. 2015, 2016 സീസണുകളിലും ആർസിബിക്കൊപ്പം ഉണ്ടായിരുന്ന ഡികെ 2022ലാണ് ടീമിൽ തിരിച്ചെത്തുന്നത്.