ജെഡിയു യുവ നേതാവ് അജ്ഞാത വെടിയേറ്റ് മരിച്ചു;

0
56

ബീഹാറിലെ ജനതാദൾ യുണൈറ്റഡിൻ്റെ (ജെഡിയു) യുവ നേതാവ് സൗരഭ് കുമാർ പട്‌നയിൽ ബുധനാഴ്ച രാത്രി അജ്ഞാത അക്രമികളുടെ വെടിയേറ്റ് മരിച്ചതായി പോലീസ് ഇന്ത്യ ടുഡേയോട് പറഞ്ഞു.

സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സൗരഭ് കുമാറിന് നേരെ രാത്രി വൈകി ബൈക്കിലെത്തിയ നാല് അക്രമികൾ വെടിയുതിർക്കുകയായിരുന്നു.സംഭവത്തിൽ മറ്റൊരാൾക്കും പരിക്കേറ്റു, അവരുടെ നില തൃപ്തികരമാണെന്ന് പോലീസ് സൂപ്രണ്ട് ഭരത് സോണി പറഞ്ഞു.

തലയ്ക്കും കഴുത്തിനും വെടിയേറ്റ കുമാർ മരണത്തിന് കീഴടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. രാഷ്ട്രീയവും ബിസിനസ് ബന്ധങ്ങളും ഉൾപ്പെടെ എല്ലാ കോണുകളും അന്വേഷിക്കുകയാണെന്ന് എസ്പി ഭരത് സോണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here