അദാനി ഗ്രൂപ്പിനെതിരേയുള്ള ആരോപണങ്ങളില്‍ കേന്ദ്ര കമ്ബനികാര്യ മന്ത്രാലയം ഇന്നുമുതല്‍ പരിശോധന ആരംഭിക്കും. അദാനി ഗ്രൂപ്പ് സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളുടെ സാമ്ബത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളും അടക്കമാകും പരിശോധിക്കുക.
കമ്ബനി നിയമത്തിലെ സെക്ഷന്‍ 206 പ്രകാരമാണ് പ്രാഥമിക നടപടി. അദാനിയുടെ സാമ്ബത്തിക രേഖകളും സെബിക്ക് സമര്‍പ്പിച്ചിരിക്കുന്ന വിശദാംശങ്ങളും പരിശോധിക്കും. പരിശോധനയുടെ ഭാഗമായി കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടാന്‍ ഈ സെക്ഷന്‍ പ്രകാരം അധികാരമുണ്ട്. ഓഹരി വിലയില്‍ വന്‍ കൃത്രിമം കാണിച്ചെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ നടക്കുന്ന ആദ്യ അന്വേഷണമാണിത്.