2011ലെ വിഷു ദിനത്തിൽ പൊലിഞ്ഞു പോയ തന്റെ പൊന്നോമന മകൾ നന്ദനയുടെ ഓർമ്മ ദിനത്തിൽ വികാരഭരിതമായ വാക്കുകളിലൂടെ, ചിത്ര തന്റെ സ്നേഹം പങ്കു വച്ചു.
“ഞങ്ങള്‍ക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം, നിന്റെ ജനനം ആയിരുന്നു. നിന്റെ ഓര്‍മകള്‍ ഞങ്ങള്‍ക്കെന്നും നിധി പോലെയാണ്. ഒരു നിമിഷമെങ്കിലും നിന്നെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നീ ഞങ്ങള്‍ക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് ആ നിമിഷം ഞങ്ങള്‍ക്കു നിന്നോടു പറയണം. നിന്നോടുള്ള സ്‌നേഹം വാക്കുകള്‍ക്കപ്പുറമാണ്. നിന്റെ ഓര്‍മകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ കൊത്തിവച്ചിരിക്കുന്നു. അത് എന്നേയ്ക്കും നിലനില്‍ക്കുകയും ചെയ്യും.’ പ്രിയ നന്ദന, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു’ എന്നാണ് മകളുടെ ചിത്രം പങ്കുവച്ചു കൊണ്ട് ചിത്ര കുറിച്ചിരിക്കുന്നത്.
വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ല്‍ ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്ശങ്കറിനും നന്ദന ജനിക്കുന്നത്. 2011ലെ വിഷു ദിനത്തിലാണ് നന്ദന ദുബായിയില്‍ വച്ച് നീന്തല്‍ക്കുളത്തില്‍ വീണ് മരിക്കുന്നത്. എട്ടു വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക്. മകളുടെ വിയോഗത്തിന്റെ ആഘാതത്തില്‍ കഴിഞ്ഞ ചിത്ര ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും റെക്കോഡിങ്ങിനെത്തിയത്.