‘എ രഞ്ജിത്ത് സിനിമ’ ട്രെയ്‌ലർ പുറത്തിറങ്ങി

0
187

നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എ രഞ്ജിത്ത് സിനിമ’ (A Ranjith Cinema) എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടു. നടൻ നിവിൻ പോളി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്ത ട്രെയ്‌ലർ സിനിമാ ലോകത്തെ ഒട്ടേറെ മുൻനിര താരങ്ങളും സാങ്കേതിക പ്രവർത്തകരും പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ നിഗൂഢതകൾ നിറച്ച ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.

ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവൽ മേരി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ‘എ രഞ്ജിത്ത് സിനിമ’. ഈ മാസം തിയേറ്ററിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഉടൻ പ്രഖ്യാപിക്കും.

ഹരിശ്രീ അശോകൻ, അജു വർഗീസ്, കലാഭവൻ നവാസ്, രഞ്ജി പണിക്കർ, ജെ.പി. (ഉസ്താദ് ഹോട്ടൽ ഫെയിം), കോട്ടയം രമേശ്, ജയകൃഷ്ണൻ, മുകുന്ദൻ, കൃഷ്ണ, കൃഷ്ണൻ ബാലകൃഷ്ണൻ, സന്തോഷ് ജോർജ് കുളങ്ങര, ജാസ്സി ഗിഫ്റ്റ് ജോർഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനൻ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് നമിത് ആർ, വൺ ടു ത്രീ ഫ്രെയിംസ് എന്നിവരാണ്. ഛായാഗ്രഹണം സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർ എന്നിവർ നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, കല- അഖിൽ രാജ് ചിറയിൽ, കോയാസ്, മേക്കപ്പ്- റോണി വെള്ളത്തൂവൽ, വസ്ത്രാലങ്കാരം- വിപിൻദാസ്, സ്റ്റിൽസ്- നിദാദ്, ശാലു പേയാട്, പരസ്യകല- കോളിൻസ് ലിയോഫിൽ, പി.ആർ.ഒ.- എ.എസ്. ദിനേശ്, റോജിൻ കെ. റോയ്. ഡിജിറ്റൽ ഡിജിറ്റൽ മാർക്കറ്റിംങ്- മൂവി ടാഗ്സ്.

LEAVE A REPLY

Please enter your comment!
Please enter your name here