വ്യത്യസ്ത വേഷത്തിൽ വീണ്ടും ഇന്ദ്രൻസ്

0
65

പ്രശസ്ത മലയാള നടൻ ഇന്ദ്രൻസ്, നവാഗതനായ മുഹമ്മദ് മുഹാസിൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത തീ എന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വ്യത്യസ്ത ഗെറ്റപ്പിൽ ഇന്ദ്രൻസ് എത്തുന്ന ഈ ചിത്രം ആക്ഷനും പ്രണയത്തിനും സംഗീതത്തിനുമെല്ലാം പ്രാധാന്യം നല്കിയൊരുക്കിയ ഒരു ചിതമാണെന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്. ഇന്ദ്രൻസ്, മുഹാസിൻ എന്നിവർക്കൊപ്പം സാഗര, പ്രേം കുമാർ, വിനു മോഹൻ, രമേശ് പിഷാരടി, റിതേഷ്, നാസർ മാനു, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവയും ഇതിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചതും സംവിധായകൻ തന്നെയാണ്.

റെജു ജോസഫ്, അനിൽ വി നാഗേന്ദ്രൻ, അഞ്ചൽ ഉദയകുമാർ എന്നിവർ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ ഉണ്ണി മേനോൻ, നിമിഷ സലിം, സോണിയ ആമോദ, കെ എസ് പ്രിയ, ശുഭ രഘുനാഥ്, റെജു ജോസഫ്, പി കെ മേദിനി, സി ജെ കുട്ടപ്പൻ, കലാഭവൻ സാബു, രജി കെ പാപ്പു, ശ്രീകാന്ത്, ആർ കെ രാമദാസ്, മണക്കാട് ഗോപൻ, അരിസ്റ്റോ സുരേഷ്, ഉല്ലാസ പന്തളം, കുമാരി വരലക്ഷ്മി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. വിശാരദ് ക്രീയേഷൻസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ തീ പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here