ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ വിദേശരാജ്യങ്ങളിലേക്ക് പ്രതിരോധ വാക്സിൻെറ കയറ്റുമതി ഇന്ത്യ താത്കാലികമായി നിർത്തിയതായി റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു.
ഇതുസംബന്ധിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് നിർദേശം നൽകിയെന്നാണ് വിവരം. സെറം ഇൻസ്റ്റിറ്റ്യൂട്ടിൻെറ ആസ്ട്രസെനക ആണ് രാജ്യത്ത് നിന്നും കൂടുതൽ കയറ്റുമതി ചെയ്യുന്നത്. 50ലേറെ രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്സിൻ കയറ്റുമതി ചെയ്തിരുന്നത്.
ഒരു ലക്ഷത്തിലധികം പേരായിരുന്നു ഫെബ്രുവരിയിൽ രാജ്യത്ത് ചികിത്സയിലുണ്ടായിരുന്നത്. എന്നാൽ, അഞ്ച് ആഴ്ച പിന്നിടുമ്പോൾ മൂന്നിരട്ടി ആളുകളാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെ 18 സംസ്ഥാനങ്ങളിലാണ് കണ്ടെത്തിയത്.