കാസർഗോഡ് ബദിയടുക്ക,പള്ളത്തടുക്കയിൽ ഓട്ടോറിക്ഷയിൽ സ്കൂൾ ബസ്സ് ഇടിച്ച് അഞ്ച്പേർ മരിച്ചു. ഓട്ടോ റിക്ഷയിൽ ഉണ്ടായിരുന്ന മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശികളായ ഓട്ടോ ഡ്രൈവർ അബ്ദുൽ റഊഫ്, ബീഫാത്തിമ, നബീസ , ബീഫാത്തിമ മൊഗർ, ഉമ്മാലിമ്മ എന്നിവരാണ് മരിച്ചത്.
വിദ്യാർത്ഥികളെ ഇറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസ് ആണ് അപകടത്തിൽ പെട്ടത്.ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന മൂന്നു പേർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മൃതദേഹങ്ങൾ റോഡിൽ കിടക്കുന്ന നിലയിലായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു