മുംബൈ: കേരളത്തിന് അഭിമാനിക്കാൻ, ആരോഗ്യ മന്ത്രി കെ കെ ശൈലജയെ (KK Shailaja) തേടി മറ്റൊരു അവാർഡ് കൂടി. മുംബൈ ആസ്ഥാനമായുള്ള ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്കാരമാണ് (Mother Teresa Award) ആരോഗ്യമന്ത്രി കെ.കെ. ശൈലജയേ തേടി എത്തിയിരിക്കുന്നത്.
മന്ത്രിയ്ക്ക് ഈ അവാർഡ് ലഭിച്ചത് , കോവിഡ് (Covid19) നിയന്ത്രണത്തിലെ മികവ് പരിഗണിച്ചാണ് . ഇതിനു മുൻപ് ഹാർമണി പുരസ്കാരം ലഭിച്ചിട്ടുള്ളത് ദലൈ ലാമ, മലാല യൂസഫ്സായി, കൈലാഷ് സത്യാർത്ഥി എന്നിവർക്കാണ്.
കോവിഡ് (Covid19) നിയന്ത്രണത്തിലെ മികവ് പരിഗണിച്ച് നിരവധി പുരസ്കാരങ്ങളും അഭിനന്ദനങ്ങളും ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് ലഭിക്കുന്നുണ്ട്. കൂടാതെ ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ (VOGUE India) വുമൺ ഓഫ് ദ ഇയര്‍ സീരീസിലും ശൈലജ ടീച്ചർ ഇടം നേടിയിട്ടുണ്ട്. കെ. കെ. ശൈലജ ടീച്ചറിനെ ‘റോക്സ്റ്റാർ’ എന്നാണ് പ്രമുഖ ബ്രട്ടീഷ് മാധ്യമമായ ‘ദി ഗാർഡിയൻ’ വിശേഷിപ്പിച്ചത്.