82ലക്ഷം രൂപയുടെ സൗന്ദര്യ ശസ്ത്രക്രിയ നടത്തി യുവതി

0
81

ബാർബി ഡോളിനെ പോലെയാകാൻ 82 ലക്ഷം രൂപയുടെ സൗന്ദര്യ ശസ്ത്രക്രിയ നടത്തി യുവതി. മുഖത്തും ശരീരത്തിന്‌റെ വിവിധ ഭാഗങ്ങളിലുമാണ് യുവതി കോസ്മെറ്റിക് ശസ്ത്രക്രിയ നടത്തിയത്. ജാസ്മിൻ ഫോറസ്റ്റ് എന്ന ഇരുപത്തിയഞ്ചുകാരിയാണ് ബാർബിയാകാൻ ലക്ഷങ്ങൾ ചെലവാക്കിയത്.

മൂക്ക്, ചുണ്ട്, നെറ്റി, മാറിടം എന്നിങ്ങനെയുള്ള ഭാഗങ്ങളിലാണ് ശസ്ത്രക്രിയ നടത്തിയത്. സൗന്ദര്യത്തിനു വേണ്ടി എത്ര പണം ചിലവഴിച്ചാലും അതൊന്നും നഷ്ടമായി കണക്കാക്കേണ്ടതില്ലെന്നാണ് ജാസ്മിൻ പറയുന്നത്. ശസ്ത്രക്രിയയിലൂടെ നേടുന്ന ഓരോ മാറ്റങ്ങള്‍ക്കും പോസിറ്റീവായ പ്രതികരണമാണ് ലഭിക്കുന്നതെന്നും ജാസ്മിൻ പറഞ്ഞു.

ചെറുപ്പത്തിൽ ഇത്തരം ശസ്ച്തക്രിയയെക്കുറിച്ച് മനസ്സിലാക്കിയിരുന്നതായും അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതായും അവർ പറഞ്ഞു. എന്നാൽ ഇത്തരം കോസ്മെറ്റിക് ശസ്ത്രക്രിയകൾ ശാശ്വതമല്ലെന്ന് നിരവധി പേർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here