കോഴിക്കോട്: കോര്പറേഷന് മേയറായി ഡോ. ബീന ഫിലിപ്പിനെയും െഡപ്യൂട്ടി മേയറായി സി.പി. മുസാഫര്‍ അഹമ്മദിനെയും ജില്ല പഞ്ചായത്ത് പ്രസിഡന്റായി കാനത്തില്‍ ജമീലയെയും തെരഞ്ഞെടുത്തു.
എല്‍.ഡി.എഫ് ജില്ല കമ്മിറ്റിയാണ് ഇവരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ തീരുമാനിച്ചതെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന് അറിയിച്ചു.
നടക്കാവ് ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റിട്ട. പ്രിന്‍സിപ്പലാണ് ബീന ഫിലിപ്. കോഴിക്കോടിെന്റ 26ാമത്തെ മേയറും അഞ്ചാമത് വനിത മേയറുമായാണ് അവര്‍ ചുമതലയേല്‍ക്കുക.സി.പി.എം ജില്ല കമ്മിറ്റി അംഗമായ കാനത്തില്‍ ജമീല രണ്ടാംതവണയാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റാവുക. 2010 മുതല്‍ 2015 വരെ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ജനാധിപത്യ മഹിള അസോസിയേഷന് ജില്ല പ്രസിഡന്റും സംസ്ഥാന ജോ. സെക്രട്ടറിയുമാണ്.
സി.പി.എം ജില്ല കമ്മിറ്റി അംഗമായ മുസാഫര്‍ അഹമ്മദ്, മുന്‍ എം.എല്‍.എ സി.പി. കുഞ്ഞുവിെന്റ മകനാണ്. കോര്പറേഷന് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു.