യുവേഫ നേഷന്‍സ് ലീഗില്‍ ഇന്നും പ്രമുഖ ടീമുകള്‍ക്ക് മത്സരമുണ്ട്. ഹോളണ്ട്, ഇറ്റലി, ഇംഗ്ലണ്ട്, ബെല്‍ജിയം തുടങ്ങി ടീമുകള്‍ അഞ്ചാം റൗണ്ട് മത്സരത്തിനിറങ്ങും.
പരുക്കേറ്റ ക്യാപ്റ്റന്‍ വിര്‍ജില്‍ വൈന്‍ഡൈക്ക് ഉള്‍പ്പടെയുള്ള പ്രമുഖതാരങ്ങള്‍ ഇല്ലാതെ ഇറങ്ങുന്ന ഹോളണ്ടിന് ബോസ്നിയ ആന്‍ഡ് ഹെര്‍സിഗോവിനയാണ് എതിരാളികള്‍. ഗ്രൂപ്പ് എയില്‍ നാല് കളിയില്‍ അഞ്ച് പോയിന്റ് മാത്രമുള്ള ഹോളണ്ട് മൂന്നാംസ്ഥാനത്താണ്. രണ്ടുപോയിന്റുള്ള എതിരാളികള്‍ അവസാന സ്ഥാനത്തും. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് കളി തുടങ്ങുക.
ഇതേ ഗ്രൂപ്പില്‍ രാത്രി ഒന്നേകാലിന് തുടങ്ങുന്ന കളിയില്‍ ഇറ്റലി പോളണ്ടുമായി ഏറ്റുമുട്ടും.
ഏഴ് പോയിന്റുമായി പോളണ്ട് ഒന്നും ആറ് പോയിന്റുമായി ഇറ്റലി രണ്ടും സ്ഥാനത്ത്.കഴിഞ്ഞമാസം ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. സന്നാഹ മത്സരത്തില്‍ ഇറ്റലി എതിരില്ലാത്ത നാല് ഗോളിന് എസ്റ്റോണിയയെയും പോളണ്ട് എതിരില്ലാത്ത രണ്ട് ഗോളിന് ഉക്രെയ്നെയും തോല്‍പിച്ചാണ് എത്തുന്നത്. ബയേണ്‍ മ്യൂണിക്കിന്റെ ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയിലാണ് പോളണ്ടിന്റെ പ്രതീക്ഷ. ഇരുടീമും പതിനാറ് മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇറ്റലി ആറിലും പോളണ്ട് രണ്ടിലും ജയിച്ചു. എട്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
ഗ്രൂപ്പ് ബിയിലെ വമ്ബന്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തിന് കരുത്തരായ ഇംഗ്ലണ്ടാണ് എതിരാളികള്‍. നാല് കളിയില്‍ ഒന്‍പത് പോയിന്റുള്ള ബെല്‍ജിയം ഒന്നും ഏഴ് പോയിന്റുള്ള ഇംഗ്ലണ്ട് മൂന്നും സ്ഥാനങ്ങളില്‍. കഴിഞ്ഞ മാസം ഏറ്റുമുട്ടിയപ്പോള്‍ ഇംഗ്ലണ്ട് ഒന്നിനെതിരെ രണ്ട് ഗോളിന് ബെല്‍ജിയത്തെ തോല്‍പിച്ചിരുന്നു. 2012ന് ശേഷം ആദ്യമായി ഇംഗ്ലണ്ടിനോട് തോറ്റതിന് പകരംവീട്ടാനാവും ബെല്‍ജിയം ഇറങ്ങുക. തിബോത് കോര്‍ത്വ, തോര്‍ഗന്‍ ഹസാര്‍ഡ്, കെവിന്‍ ഡിബ്രൂയിന്‍, റൊമേലു ലുക്കാക്കു തുടങ്ങിയവര്‍ ബെല്‍ജിയം നിരയില്‍ അണിനിരക്കുമ്ബോള്‍ കെയ്ല്‍ വാക്കര്‍, കീരന്‍ ട്രിപ്പിയര്‍, ഹാരി കെയ്ന്‍, റഹീം സ്റ്റെര്‍ലിംഗ് തുടങ്ങിയവരിലൂടെയാവും ഇംഗ്ലണ്ടിന്റെ മറുപടി.
മറ്റ് മത്സരങ്ങളില്‍ വെയ്ല്‍സ്, അയര്‍ലന്‍ഡിനെയും സെര്‍ബിയ, ഹങ്കറിയെയും ഡെന്‍മാര്‍ക്ക്, ഐസ്‍ലന്‍ഡിനെയും റുമാനിയ, നോര്‍വേയെയും ഗ്രീസ്, മോള്‍ഡോവയെയും നേരിടും.