റാംപ് വോക്കിനിടെ ഇരുമ്പ് തൂണ് വീണു, മോഡലിന് ദാരുണാന്ത്യം.

0
66

നോയിഡയില്‍ ഒരു ഫാഷന്‍ ഷോയില്‍ റാംപ് വോക്കിനിടെ മോഡലിന് ദാരുണാന്ത്യം. 24കാരിയായ വാന്‍ഷിക ചോപ്രയാണ് മരിച്ചത്. ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. റാംപ് വാക്കിനിടെ ലൈറ്റ് ട്രസ് (ഇരുമ്പ് തൂണ്‍) ഇവരുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. നോയിഡയിലെ ഫിലിം സിറ്റി ഏരിയയില്‍ ഉച്ചയ്ക്ക് 1.30 ഓടെ ആണ് സംഭവം.

മരിച്ച വന്‍ഷിക ചോപ്രയും പരിക്കേറ്റയാളും ബോബി രാജ് ഫാഷന്‍ ഷോയില്‍ പങ്കെടുത്തവരായിരുന്നു. അപകട വിവരമറിഞ്ഞ് പോലീസ് ഉടന്‍ സ്ഥലത്തെത്തി പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഷോയുടെ സംഘാടകരെയും ലൈറ്റിംഗ് ട്രസ് സ്ഥാപിച്ച ആളെയും പോലീസ് ചോദ്യം ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്തതായും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു. മരിച്ച ഇരുവരുടെയും വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്.

ഫിലിം സിറ്റിയിലെ സ്റ്റുഡിയോയില്‍ ഫാഷന്‍ ഷോയ്ക്കിടെ ട്രസ് വീണാണ് വാന്‍ഷിക ചോപ്ര മരിച്ചതെന്ന് നോയിഡ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ (എഡിസിപി) ശക്തി അവസ്തി സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here