പ്രധാന വാർത്തകൾ
📰✍🏼 ലോകത്ത് ഇതുവരെ ആകെ കൊറോണ ബാധിതർ :54,309,503
മരണ സംഖ്യ : 1,317,343
📰✍🏼 ഇന്ത്യയിൽ 88 ലക്ഷം കടന്ന് രോഗികൾ, ഇതു വരെ മരണമടഞ്ഞത് 129,674 പേർ
📰✍🏼സംസ്ഥാനത്ത് ഇന്നലെ 6357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 645 കേസുകളുണ്ട്. ഇന്നലെ 6793 പേര് രോഗമുക്തരായി. 61553 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.
26 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1848 ആയി.
📰✍🏼രോഗികള്‍ ജില്ല തിരിച്ച് :
തിരുവനന്തപുരം – 468 .
കൊല്ലം – 530 .
പത്തനംതിട്ട – 143 .
ഇടുക്കി – .
കോട്ടയം – 425 .
ആലപ്പുഴ – 542 .
എറണാകുളം – 860 .
മലപ്പുറം – 673 .
പാലക്കാട് – 467 .
തൃശൂര്‍ – 759 .
കണ്ണൂര്‍- 363 .
വയനാട് – 171 .
കോഴിക്കോട് – 710 .
കാസര്‍കോട് – 139
📰✍🏼മഹാരാഷ്ട്രയില്‍ 4,237 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 105 പേര് മരിച്ചു. 2,707 പേര്‍ക്കാണ് രോഗ മുക്തി. സംസ്ഥാനത്തെ മൊത്തം രോഗ മുക്തരുടെ എണ്ണം 16,12,314 ആയി. 85,503 ആക്ടീവ് കേസുകള്‍. 105 പേര് മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണം 45,914.
📰✍🏼നിയന്ത്രണരേഖയില്‍ പാകിസ്താന് പ്രകോപനം തുടരുന്നു. വെള്ളിയാഴ്ച ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ആറു സാധാരണക്കാരും മരിച്ചു
📰✍🏼ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) പ്രത്യേക കോടതിയെ സമീപിച്ചേക്കും.
📰✍🏼ശബരിമല ക്ഷേത്രനട മണ്ഡലകാലപൂജകള്‍ക്കായി ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും.
📰✍🏼ബിഹാറില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി എന്‍ഡിഎ എംഎല്‍എമാരുടെ യോഗം ഞായറാഴ്ച പകല്‍ 12.30ന് ചേരും. ഉപമുഖ്യമന്ത്രി, മന്ത്രിസ്ഥാനങ്ങളുടെ എണ്ണം, സ്പീക്കര്‍ പദവി ഏത് പാര്‍ടികള്‍ക്ക് തുടങ്ങിയ കാര്യങ്ങളിലും തീരുമാനമാകും
📰✍🏼തിരുവനന്തപുരത്തേയും, കോഴിക്കോടെയും ലൈറ്റ് മെട്രോ പദ്ധതികളുടെ പുതുക്കിയ ഡിപിആറിന്(വിശദ പദ്ധതിരേഖ) അംഗീകാരം
📰✍🏼ലൈഫ് മിഷന് അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചുവരുത്താനുള്ള നിയമപരമായ അധികാരമാണു വിനിയോഗിച്ചതെന്നും അതില്‍ നിയമസഭയുടെ അവകാശങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വിശദീകരണം
📰✍🏼 യു.എ.ഇ. കോണ്‍സുലേറ്റ് സംസ്ഥാനത്ത് 9973.50 ഈന്തപ്പഴം വിതരണം ചെയ്തെന്ന് സാമൂഹികനീതി വകുപ്പ്. 250 ഗ്രാം വീതം 39,894 പേര്‍ക്കു നല്കി. ഐടി വകുപ്പ് സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്നും സാമൂഹികനീതി വകുപ്പ് വ്യക്തമാക്കി.
📰✍🏼നിയമസഭയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും കാണാത്ത സി.എ.ജി. കരടു റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് ചോര്‍ത്തി പുറത്തുവിട്ടത് ഗുരുതര നിയമലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
📰✍🏼
മഹാരാഷ്ട്രയില്‍ ടെമ്ബോ ട്രാവലര്‍ നദിയിലേക്കു മറിഞ്ഞ് അഞ്ചു മലയാളികള്‍ മരിച്ചു.
📰✍🏼നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എം. ശിവശങ്കറെ കസ്റ്റംസ് ചോദ്യംചെയ്യും.
📰✍🏼കെ.എം. ഷാജിക്കെതിരായ കേസ് രാഷ്്രടീയപ്രേരിതമെന്നു മുസ്ലിം ലീഗ്
📰✍🏼ധനകാര്യ കമ്മിഷന്റെ ശുപാര്‍ശയനുസരിച്ച് ഏറ്റവും കൂടതല്‍ ധനസഹായം അനുവദിച്ചത് കേരളത്തിനാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
📰✍🏼ഡിസംബറോടെ 10 കോടി ഡോസ് കോവിഡ് 19 വാക്സിന് ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമവുമായി പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
📰✍🏼കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ട ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാന്‍ തീരുമാനിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.
📰✍🏼ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ സഖ്യമുണ്ടായതിന് പിന്നാലെ കശ്മീരില്‍ പിഡിപിക്ക് തിരിച്ചടി. സീനിയര്‍ നേതാവ് മുസാഫര്‍ ഹുസൈന് ബെയിഗ് പാര്‍ട്ടി വിട്ടു.
📰✍🏼കേരളത്തില്‍ കോവിഡ് വാക്സിന് വിതരണം ചെയ്യുന്നതിനായി മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സിന് നല്‍കുക.
📰✍🏼വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണരേഖയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ കടുത്ത നടപടിയുമായി ഇന്ത്യ. സംഭവത്തില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചുവരുത്തും.
📰✍🏼മൂന്നാംഘട്ട കോവിഡ് രോഗവ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ ഗുരുതര സാഹചര്യം,കഴിഞ്ഞ 13 ദിവസത്തിനിടെ 88,124 കേസുകള്‍. 912 മരണം. പ്രതിദിനം ശരാശരി 70പേര് ഡല്‍ഹിയില്‍ മരിക്കുന്നു.
📰✍🏼കേരള അടിസ്ഥാന സൗകര്യ വികസന നിധി ബോര്‍ഡി (കിഫ്ബി) നെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി തോമസ് ഐസക്. കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന സിഎജിയുടെ കരട് റിപ്പോര്‍ട്ട്, കിഫ്ബിയെ തകര്‍ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ധനമന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തില്‍ പറഞ്ഞു
📰✍🏼പ്ലസ്ടു അഴിമതിക്കേ സില് കെ.എം. ഷാജി എംഎല്‍എയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സിലും പരാതി.
📰✍🏼എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡയറക്ടര്‍ എസ്. കെ. മിശ്രയുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷംകൂടി നീട്ടിനല്‍കി. ഈ മാസം 18ന് വിരമിക്കാനിരിക്കെയാണ് നടപടി.
📰✍🏼ബിഹാറില്‍ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഷിംലയില്‍ സുഖവാസത്തിനു പോയിരിക്കുകയായിരുന്നുവെന്ന് ആര്‍ജെഡി.
📰✍🏼യുവനടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ ബി ഗണേഷ്കുമാര് എംഎല്‍എയുടെ സെക്രട്ടറി പ്രദീപ് കോട്ടത്തലയ്ക്ക് പോലിസിന്റെ നോട്ടിസ്.
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുടെ നിര്യാണത്തെ തുടര്‍ന്ന് കിരീടാവകാശി പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു.
📰✈️അഫ്ഗാനിലെ കാബൂള്‍ സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം പിടികൂടി.
📰✈️വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിയിലായി സൗദി നാടുകടത്തല്‍ (തര്‍ഹീല്‍) കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന ഇന്ത്യാക്കാരില്‍ 382 പേര് കൂടി നാട്ടിലേക്ക് മടങ്ങി
📰✈️തിരഞ്ഞെടുപ്പിലെ പരാജയം പരോക്ഷമായി അംഗീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
📰✈️താലിബാന് ആക്രമണത്തില്‍ അഞ്ച് അഫ്ഗാന് സൈനികര്‍ കൊല്ലപ്പെട്ടു.
📰✈️ഷെന്‍ജന്‍ മേഖലകളിലേക്ക് പാസ്പോര്‍ട്ടില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന വ്യവസ്ഥ പുന: പരിശോധിക്കാന്‍ തീരുമാനിച്ച് യൂറോപ്യന്‍ യൂണിയന്
📰✈️പാകിസ്താനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു . റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി .
📰✈️യുഎഇയില്‍ 1174 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 678 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്
📰✈️പാകിസ്താനിലെ ന്യൂനപക്ഷ ഹിന്ദു സമുദായത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി ഇമ്രാന് ഖാന്
📰✈️ചൊവ്വാ ഗ്രഹത്തെ പറ്റിയുള്ള പുതിയ പരീക്ഷണങ്ങള്‍ക്ക് അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ.
📰✈️അല്‍ഖ്വയ്ദ നേതൃനിരയിലെ രണ്ടാമന് അബ്ദുള്ള അഹമ്മദ് അബ്ദുള്ള കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ് പിന്തുണയോടെ ഇസ്രയേല്‍ സൈന്യം നടത്തിയ രഹസ്യ നീക്കത്തിലാണ് അബ്ദുള്ള അഹമ്മദിനെ വധിച്ചത്.
🎖️🏏🏑🏸⚽🥍🎖️
കായിക വാർത്തകൾ
📰⚽ യുവേഫ നാഷൻസ് ലീഗ് : ജർമനി ഉക്രെയിനെയും , ഫ്രാൻസ് പോർച്ചുഗലിനെയും , സ്വീഡൻ ക്രൊയേഷ്യയെയും തോൽപ്പിച്ചു. സ്പെയിൻ – സ്വിറ്റ്സർലൻഡ് മത്സരം സമനില
📰⚽അടുത്തയാഴ്ച ഗോവയില്‍ തുടങ്ങുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളില്‍ അഞ്ച് പകരക്കാരെ കളത്തിലിറങ്ങാന്‍ അനുവദിക്കുമെന്ന് സംഘാടകര്‍.
📰⚽ ഐ ലീഗ് ഫുട്ബോള്‍ ക്ലബ് ഗോകുലം കേരള എഫ്.സിക്കു വേണ്ടി കളിക്കാന്‍ അഫ്ഗാനിസ്ഥാന് താരം. അഫ്ഗാന്റെ മധ്യനിരക്കാരന് ഷെരീഫ് മുഖ്മദാണു കോഴിക്കോട്ടെത്തുന്നത്.
📰⚽ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സ്പറിന്റെ കോച്ച് ഹൊസെ മൗറീഞ്ഞോയ്ക്ക് ഒരു മത്സരത്തില്‍നിന്നു വിലക്ക്.
📰⚽ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിനു മുന്നോടിയായുള്ള പ്രീസീസണിലെ അവസാന മത്സരത്തില്‍ കേരള ബ്ലാസേ്റ്റഴ്സിനു ഗംഭീര വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ജംഷദ്പൂരിനെ 3-0 ത്തിനാണു ബ്ലാസേ്റ്റഴ്സ് തോല്‍പ്പിച്ചത്്.
📰⚽ലിവര്‍പൂള്‍ മുന്നേറ്റക്കാരന് മുഹമ്മദ് സലായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
📰🥍പുരുഷ ടെന്നീസിലെ ആദ്യ എട്ട് റാങ്കുകാര്‍ അണിനിരക്കുന്ന എടിപി ഫൈനല്‍ ടൂര്‍ണമെന്റ് ഇന്ന് തുടങ്ങും. കളിക്കാരെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ആദ്യകളി ഡൊമനിക് തീമും സ്റ്റെഫാനോസ് സിറ്റ്സിപാസും തമ്മിലാണ്.
📰🏏ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം ഡിസംബറില്‍ ചേരുമെന്ന് സൂചന. ഐ പി എല്ലില്‍ പുതിയ ടീമുകള്‍ ഉള്‍പ്പെടുത്തുന്നത് പോലെയുള്ള പ്രധാന തീരുമാനങ്ങള്‍ എടുക്കാനാണ് പൊതുയോഗം വിളിച്ചുചേര്‍ക്കുക.