ഐ പി എൽ വനിതാ ടി ട്വെന്റി : ട്രെയില്‍ബ്ലേസേഴ്സ് ന് ജയം

0
61

വനിതാ ടി 20 ചലഞ്ചിലെ രണ്ടാമത്തെ മത്സരത്തില്‍ വമ്ബന്‍ ജയം സ്വന്തമാക്കി ട്രെയില്‍ബ്ലേസേഴ്സ്. സൂപ്പര്‍നോവസിനെതിരെ 9 വിക്കറ്റിനായിരുന്നു ട്രെയില്‍ബ്ലേസേഴ്സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ നോവാസ് 47 റണ്‍സിന് എല്ലാവരും ഓള്‍ ഔട്ട് ആയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ട്രെയില്‍ബ്ലേസേഴ്സ് 7.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് എടുത്ത് 9 വിക്കറ്റ് ജയം ഉറപ്പിക്കുകയായിരുന്നു.

 

പുറത്താവാതെ 28 പന്തില്‍ നിന്ന് 29 റണ്‍സ് എടുത്ത ഡിയേന്ദ്ര ഡോട്ടിനും പുറത്താവാതെ 13 റണ്‍സ് എടുത്ത റിച്ച ഘോഷും ചേര്‍ന്ന് ട്രെയില്‍ബ്ലേസേഴ്സിന് അനായാസ ജയം നേടികൊടുക്കുകയായിരുന്നു. 6 റണ്‍സ് എടുത്ത സ്‌മൃതി മന്ദനയുടെ വിക്കറ്റാണ് ട്രെയില്‍ബ്ലേസേഴ്സിന് നഷ്ട്ടമയത്.

LEAVE A REPLY

Please enter your comment!
Please enter your name here