ദുബായ് : ഐപിഎല്‍ 13ആം സീസണിലെ ആദ്യ ക്വാളിഫയര്‍ മത്സരം ഇന്ന്. ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യത്തെ ക്വാളിഫയര്‍ മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. കിരീടം നിലനിര്‍ത്താന്‍ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിടുമ്ബോള്‍ ആദ്യ ഫൈനലാണ് ശ്രേയസ് അയ്യരുടെ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നോട്ടം.
പോയിന്‍്റ് ടേബിളില്‍ മുംബൈ ഇന്ത്യന്‍സ് ഒന്നാമതും ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടാമതും ആണ്. ഇന്നത്തെ മത്സരത്തിലെ വിജയി നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. പരാജയപ്പെടുന്ന ടീമിന് എലിമിനേറ്ററില്‍ ഒരു തവണ കൂടി അവസരം ലഭിക്കും. ബൗളിംഗ് മികവില്‍ ഒപ്പത്തിനൊപ്പമെങ്കിലും ബാറ്റിംഗ് ഫോമില്‍ മുന്‍തൂക്കം മുംബൈയ്ക്കാണ്.ഹിറ്റ്മാന്‍ പരുക്കു മാറിയെത്തിയത് മുംബൈയ്ക്ക് കരുത്താവും. ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ വിശ്രമം കഴിഞ്ഞ് തിരിച്ചെത്തും.
ഡല്‍ഹി ക്യാപിറ്റല്‍സ് ആവട്ടെ തുടക്കത്തിലെ ഗംഭീര പ്രകടനങ്ങള്‍ കൊണ്ട് ഒരു വിധം പ്ലേ ഓഫില്‍ എത്തിച്ചേര്‍ന്നവരാണ്. ഗംഭീര്‍ ഫോമിലേക്ക് തിരികെ എത്തിയതും രഹാനെ ഫോം കണ്ടെത്തിയതും ആശ്വാസകരമാണ്. ഡാനിയല്‍ സാംസ് അത്ര മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും വിന്നിംഗ്സ് കോമ്ബിനേഷനില്‍ മാറ്റം വരാനിടയില്ല.