ഉത്പാദനം കുറഞ്ഞു, വില കുതിക്കുന്നു; പച്ചക്കറിവില മേലേക്ക്.

0
32

കോട്ടയം : നിയന്ത്രണമില്ലാതെ പച്ചക്കറിവില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ എല്ലാ പച്ചക്കറികള്‍ക്കും വില വർധിച്ചു.

80 രൂപയുണ്ടായിരുന്ന ബീൻസിന് കിലോയ്ക്ക് 200 രൂപയായി. പയറിന് 100-110 രൂപയും.

സവാളയ്ക്ക് മാത്രമാണ് അല്‍പം വിലക്കുറവുള്ളത്. മറ്റെല്ലാ പച്ചക്കറികള്‍ക്കും വില ഇരട്ടിയോളമായി. തമിഴ്നാട്ടില്‍ പച്ചക്കറി ഉത്പാദനം കുറഞ്ഞതും ആവശ്യക്കാർ കൂടിയതുമാണ് നിലവില്‍ വില ഉയരാൻ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കടുത്ത ചൂടും പിന്നാലെ ഉണ്ടായ ശക്തമായ മഴയുമാണ് പച്ചക്കറിക്കൃഷിയെ ബാധിച്ചത്. തമിഴ്നാട്ടില്‍ പച്ചക്കറി കുറഞ്ഞതോടെ ആന്ധ്ര, കർണാടക വിപണിയില്‍നിന്നാണ് കൂടുതലായി പച്ചക്കറി എത്തുന്നത്. ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറി വാങ്ങാൻ ആഴ്ചയില്‍ ശരാശരി 600 രൂപയ്ക്ക് മുകളില്‍ ചെലവുണ്ട് ഇപ്പോള്‍.

പച്ചക്കറിവില ഇങ്ങനെ (പഴയവില ബ്രാക്കറ്റില്‍)

ബീൻസ് -180-200 (80)

പയർ -100 (80)

പച്ചമുളക് -80-88 (60-70)

തക്കാളി -60 (55-56)

കൂർക്ക -110 (80)

പാവയ്ക്ക -100 (80)

കാരറ്റ് -80 (60)

കിഴങ്ങ് -48 (40)

കാബേജ് -70 (60)

ചേന -80 (40)

ഇഞ്ചി -200 (140)

എങ്ങനെ പിടിച്ചുനില്‍ക്കും

പച്ചക്കറിവില കൂടിയതോടെ ഹോട്ടലുകള്‍ വലിയ പ്രതിസന്ധിയിലാണ്. എല്ലാ ഇനങ്ങള്‍ക്കും ഇരട്ടിയോളം വിലകൂടി. ഈ പൈസയ്ക്ക് സാധനം വാങ്ങി എങ്ങനെ പിടിച്ചുനില്‍ക്കാൻ കഴിയും. പച്ചക്കറിക്ക് പുറമേ ഇറച്ചിക്കും മീനിനും അന്യായ വിലയാണ്.

ലഭ്യത കുറഞ്ഞു, വില കൂടി

തമിഴ്നാട്ടിലും കർണാടകത്തിലും ഉത്പാദനം കു റഞ്ഞതാണ് നിലവില്‍ വില വർധിക്കാൻ കാരണം. കൊടും വേനലും തുടർച്ചായിപെയ്ത മഴയും കൃഷിയെ ബാധിച്ചു. സാധനം കുറഞ്ഞതോടെ വില ഇരട്ടിയായി. തമിഴ്നാട്ടില്‍ ഭയങ്കര വിലയാണ്. മൈസൂരു മാർക്കറ്റി നെയാണ് നിലവില്‍ ആശ്രയിക്കുന്നത്. കേരളത്തിലെ കച്ചവടക്കാർ വില കൂട്ടുന്നില്ല. വാങ്ങുന്നത് അന്യായ വിലയ്ക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here