സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അതിനെതിരെ കേസെടുക്കുന്ന പ്രവണതയെ വിമര്‍ശിച്ച് സുപ്രീംകോടതി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം എന്ന് കോടതി പറഞ്ഞു.
സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസ് എടുക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് ചോദിച്ച കോടതി പൊലീസ് പരിധി ലംഘിക്കുകയാണെന്ന് പറഞ്ഞു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് പരാമര്‍ശം.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതില്‍ ഊന്നിയുള്ള സോഷ്യല്‍ മീഡിയ പോസ്‌റ്റിന്റെ പേരില്‍ കൊല്‍ക്കത്ത പൊലീസ് ഡല്‍ഹിയിലുള്ള ഒരു പൊലീസിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.ഇത് ചോദ്യം ചെയ്‌ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി പരാമര്‍ശം.
നിങ്ങളെ ഒരു പാഠം പഠിപ്പിക്കാം എന്ന നിലയിലാണ് പൊലീസിന്റെ പെരുമാറ്റമെന്ന് കോടതി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടി സ്വീകരിക്കാനാവില്ലെന്ന് സുപ്രീകോടതി പറഞ്ഞു.