അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു. ഏകദിന, ടി-20 പരമ്ബരകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ആണ് ടീമിലെ ഒരേയൊരു പുതുമുഖം. മിച്ചല്‍ മാര്‍ഷിനു പരുക്കേറ്റതിന്‍്റെ സാഹചര്യത്തില്‍ വെറ്ററന്‍ ഓള്‍റൗണ്ടര്‍ മോയിസന്‍ ഹെന്‍റിക്വസിനെ ടീമിലേക്ക് തിരികെ വിളിച്ചു.ആരോണ്‍ ഫിഞ്ച് ആണ് ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ ഓസ്ട്രേലിയയെ നയിക്കുക. പാറ്റ് കമ്മിന്‍സ് വൈസ് ക്യാപ്റ്റന്‍.ഓള്‍റൗണ്ടര്‍ ഡാനിയല്‍ സാംസ് ടീമില്‍ തുടരും. ഷോണ്‍ അബ്ബോട്ട്, മാര്‍നസ് ലബുഷെയ്ന്‍ ഗ്ലെന്‍ മാക്സ്‌വെല്‍, ആഷ്ടണ്‍ ആഗര്‍, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയവരൊക്കെ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമുകളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്‍ മത്സരത്തിനിടെ പരുക്കേറ്റ ഓപ്പണര്‍ രോഹിത് ശര്‍മ്മ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ടി-20 ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി. ഹര്‍ദ്ദിക് പാണ്ഡ്യ ടി-20, ഏകദിന ടീമുകളില്‍ ഇടം നേടിയിട്ടുണ്ട്. നവദീപ് സെയ്നി, മായങ്ക് അഗര്‍വാള്‍, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയവരും ടി-20 ടീമില്‍ കളിക്കും.
ശുഭ്മന്‍ ഗില്‍, ശര്‍ദ്ദുല്‍ താക്കൂര്‍, നവദീപ് സെയ്നി എന്നിവര്‍ ഏകദിന ടീമിലുണ്ട്. ടെസ്റ്റ് ടീമിലും ഗില്‍ ഇടം പിടിച്ചു. ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ എന്നിവരും ടെസ്റ്റ് ജഴ്സി അണിയും. ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവരും ടീമിലുണ്ട്.
ഏകദിന പരമ്ബരയോടെയാണ് പര്യടനത്തിനു തുടക്കമാവുക. എല്ലാ ഏകദിന മത്സരങ്ങളും സിഡ്നിയിലാണ് നടക്കുക. കാന്‍ബറയില്‍ ആദ്യ ടി-20 മത്സരം നടക്കും. അടുത്ത രണ്ട് മത്സരങ്ങളും സിഡ്നിയില്‍ തന്നെ നടക്കും. ഡിസംബര്‍ 17 മുതല്‍ അഡലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. അടുത്ത ടെസ്റ്റ്, മെല്‍ബണില്‍ നടക്കും. ബോക്സിംഗ് ഡേ ടെസ്റ്റിനു ശേഷം അഡലെയ്ഡില്‍ തന്നെ മൂന്നാം മത്സരവും നടക്കും.