ഔദ്യോഗിക കൃത്യവിലോപം: ഡൽഹി സർവകലാശാല വിസിയെ സസ്പെൻഡ് ചെയ്തു.

0
83

ദില്ലി: ദില്ലി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ യോഗേഷ് ത്യാഗിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സസ്പെന്‍റ് ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയ ശുപാര്‍ശ അംഗീകരിച്ച്‌ ഔദ്യോഗിക കൃത്യവിലോപത്തിനാണ് നടപടി.

 

സര്‍വ്വകലാശാലയിലെ പ്രോ-വിസിയുടെ നിയമനവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സിലര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.അവധിയിലാരിക്കെ പ്രോ. വിസി സ്ഥാനത്തുണ്ടായിരുന്ന പി.സി.ജോഷിയെ മാറ്റി പകരം നോണ്‍ കോളേജിയറ്റ് വുമണ്‍സ് എജ്യുക്കേഷന്‍ ബോര്‍ഡ് ഡയറക്ടറായിരുന്ന ഗീതാഭട്ടിനെ യോഗേഷ് ത്യാഗി നിയമിച്ചിരുന്നു.

 

ഇതിനെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലം തന്നെ രംഗത്തെത്തുകയും വിസിയെ നീക്കാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തു.ഇത് അംഗീകരിച്ചാണ് രാഷ്ട്രപതിയുടെ നടപടി. .പ്രോ വിസി പിസി ത്യാഗിക്കാണ് വൈസ് ചാന്‍സിലറുടെ ചുമതല നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here