29/10/2020 : പ്രധാന വാർത്തകൾ

0
84

പ്രധാന വാർത്തകൾ
📰✍🏼 ലോകത്ത് കൊറോണ ബാധിതർ ഇതു വരെ : 44,599,854
മരണ സംഖ്യ : 1,176,619
📰✍🏼 ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 43,893 വൈറസ് ബാധിതർ, 508 മരണങ്ങൾ
📰✍🏼കേരളത്തില്‍ 8790 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു , 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 1403 ആയി , 7646 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല, രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
📰✍🏼 രോഗികൾ ജില്ല തിരിച്ച് :
എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115
📰✍🏼ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ണം.53.54 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി പോളിങ്.
📰✍🏼 മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
📰✍🏼കാര്‍ഷിക യന്ത്രവല്‍ക്കരണം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ മൂന്നിന് നടക്കും. രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുക.
📰✍🏼നിയമപരമായി വിവാഹ മോചനം നേടിയവര്‍, 18 നും 50 നുമിടയില്‍ പ്രായമുള്ള ബി.പി.എല്‍ / മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, എന്നിവരുടെ പുനര്‍വിവാഹത്തിന് മംഗല്യ പദ്ധതിയില്‍ 25,000 രൂപ ധനസഹായം നല്‍കുന്നതിന് വനിത ശിശു വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു
📰✍🏼കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നവംബര്‍ 30വരെ നീട്ടി
📰✍🏼മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
📰✍🏼കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിക്കുന്ന പരാതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
📰✍🏼ഒടുവില്‍ ആ​രോ​ഗ്യ സേ​തു ആപ്പ് നിര്‍മ്മിച്ചത് പൊ​തു-​സ്വ​കാ​ര്യ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണെന്ന് സമ്മതിച്ച്‌ കേന്ദ്രം
📰✍🏼ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെ പരാതിക്കാരനായ യൂ ട്യൂബര്‍ വിജയ് പി നായര്‍ ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് പി. നായര്‍ ഹൈക്കോടതിയെ സമീപിച്ചത്
📰✍🏼കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
📰✍🏼ജമ്മു കാശ്‌മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. ബുദ്ഗാം മച്ചാമ മേഖലയിലെ അരിബാഗിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു സൈനികന് ഏറ്റുമുട്ടലില്‍ പരിക്കേറ്റു
📰✍🏼കേരള ഘടകം അയഞ്ഞതോടെ സി.പി.എമ്മിന് പശ്‌ചിമബംഗാളില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സംഖ്യത്തിനുള്ള തടസങ്ങള്‍ നീങ്ങി
📰✍🏼കൊവിഡ് വരുത്തിവച്ച പ്രതിസന്ധി മറികടക്കുന്നതിന് 60,000 കോടിയുടെ പാക്കേജ് അടക്കം സര്‍ക്കാര്‍ നടപ്പാക്കി വരുന്നതായി ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.
📰✍🏼മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ കസ്റ്റഡി സര്‍ക്കാരിനെ ഭയപ്പെടുത്തുന്നുമില്ല തിരിച്ചടിയുമല്ലെന്ന് മന്ത്രി എ.കെ ബാലന്‍
📰✍🏼ന​​​ബി​​​ദി​​​നം പ്ര​​​മാ​​​ണി​​​ച്ച്‌ ഇ​​​ന്ന് കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി​​​യി​​​ലെ മു​​​സ്‌ ലിം സ​​​മു​​​ദാ​​​യ​​​ത്തി​​​ല്‍​​​പ്പെ​​​ട്ട ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്കും, ഓ​​​ഫീ​​​സ​​​ര്‍​​​മാ​​​ര്‍​​​ക്കും നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു.
📰✍🏼കേന്ദ്രഭരണപ്രദേശമായ ലഡാക്കിനെ ചൈനയുടെ ഭാഗമാക്കിയ ലൊക്കേഷന്‍ സെറ്റിംഗ് തകരാര്‍ സാങ്കേതിക പിഴവ് മാത്രമാണെന്ന ട്വിറ്ററിന്റെ വിശദീകരണം അംഗീകരിക്കാനാകില്ലെന്ന് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി
📰✍🏼മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം. മാണിയുടെ ബഡ്ജറ്റ് അവതരണം തടസപ്പെടുത്തി ഇടത് അംഗങ്ങള്‍ നിയമസഭയില്‍ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ മന്ത്രിമാരായ ഇ.പി. ജയരാജനും കെ.ടി.ജലീലും കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു
📰✍🏼എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും
📰✍🏼സ്വ‍ര്‍ണക്കള്ളക്കടത്തിലെ ​ഗൂഢാലോചനയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വ്യക്തമായതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍്റ് കെ.സുരേന്ദ്രന്‍.
📰✍🏼സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂട്ടിക്കിടക്കുന്ന സംസ്ഥാനത്തെ ബാറുകള്‍ അടുത്തയാഴ്ച തുറന്നേക്കും.
✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️ഇന്ത്യയും ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തില്‍ മൂന്നാം രാജ്യത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്ന് ചൈന.
📰✈️അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും ഭാര്യയും .
📰✈️വിയറ്റ്നാമില്‍ വീശിയടിച്ച മൊലാവ് ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം.മധ്യ വിയറ്റ്നാമിലെ തീരപ്രദേശത്താണ് ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു
📰✈️ഇന്ത്യ-യുഎഇ സഹകരണം പ്രതിരോധ മേഖലയിലേയ്ക്കും. പ്രതിരോധ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഇന്ത്യയും യുഎഇയും പ്രത്യേക വെബിനാര്‍.
📰✈️യുഎഇയില്‍ പ്രവാസികള്‍ക്ക് ഇനി പാസ്‍പോര്‍ട്ടില്‍ വിദേശത്തെ വിലാസം ചേര്‍ക്കാം.ഇത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതായി ദുബൈ ഇന്ത്യന്‍ കോണ്‍ലേറ്റിലെ പാസ്‍പോര്‍ട്ട് ആന്റ് അറ്റസ്റ്റേഷന്‍ കോണ്‍സുല്‍ സിദ്ധാര്‍ത്ഥ കുമാര്‍ അറിയിച്ചു.
📰✈️സമാധാനവും,ശാന്തതയും വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുസ്ലീങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി .
📰✈️യൂറോപ്പിലാകെ വര്‍ദ്ധിച്ച്‌ വരുന്ന ഇസ്ലാമോഫോബിയക്കെതിരെ ലോകവ്യാപകമായി മുസ്ലിം സമൂഹം ഒന്നിച്ച്‌ നില്‍ക്കണമെന്നും ഇതിനായി ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിക്കണമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
📰✈️കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക് ശേഖരിക്കുന്നു. അടുത്ത ദിവസങ്ങളില്‍ നാട്ടില്‍ പോകാന്‍ ഒരുങ്ങുന്നവര്‍ എംബസിയില്‍ വീണ്ടും രജിസ്​റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
📰✈️പ്രവാചകനായ മുഹമ്മദിനെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണ് വിവാദത്തില്‍ ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ ബംഗ്ലാദേശിലെ ധാക്കയില്‍ 40,000 ത്തോളം പേര്‍ പങ്കെടുത്ത വലിയ പ്രതിഷേധ റാലി നടന്നു
📰✈️കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും താത്കാലിക വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്ങ്
📰✈️കൊറോണ വൈറസ് ബാധിച്ച ഒരാള്‍ക്ക് ഏതാനും മാസങ്ങള്‍ അല്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും രോഗം വരാനുള്ള സാധ്യതയുള്ളതായി പഠനം.
🥉🏸🥍🥍🏏⚽🏅
കായിക വാർത്തകൾ
📰🏏 ഐ പി എൽ ൽ ബാംഗ്ലൂരിനെ 5 വിക്കറ്റിന് തോൽപ്പിച്ച് മുംബെ ഒന്നാമത്
📰⚽ വിവാദങ്ങൾക്ക് പിന്നാലെ ബാഴ്സലോണ ഫുട്ബോള്‍ ക്ലബ്ബിന്റെ പ്രസിഡന്റുസ്ഥാനത്തുനിന്ന് ബര്‍ത്തമ്യൂ രാജിവച്ചു.
📰⚽ ചാമ്പ്യൻസ് ലീഗ് : മാഞ്ചസ്റ്റർ യുണൈറ്റഡ് ലെപ്സിഗിനെ 5 ഗോളിന് തകർത്തു. യുവന്റസിനെതിരെ ബാർസക്ക് ജയം, പി.എസ്, ജി, ചെൽസി , ഡോർട്ട്മുണ്ട് , സെവിയ്യ ടീമുകൾക്കും ജയം
📰🏏ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോക്സിങ് ഡേ ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കും.
📰🏏ഇംഗ്ലണ്ട്‌, ശ്രീലങ്ക, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരായ പരമ്ബരകള്‍ പ്രഖ്യാപിച്ച്‌ ക്രിക്കറ്റ്‌ സൗത്താഫ്രിക്ക.

LEAVE A REPLY

Please enter your comment!
Please enter your name here