പ്രളയ ദുരന്തം : തെലുങ്കാനയിൽ 9000 കോടി യുടെ നഷ്ടമുണ്ടായതായി സർക്കാർ

0
79

ഹൈദരാബാദ്: അതിശക്തമായ മഴയെ തുടര്‍ന്ന് തെലങ്കാനയില്‍ ഒമ്ബതിനായിരം കോടിയുടെ നഷ്ടമുണ്ടായതായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ 8633 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. റോഡ് ഒലിച്ചു പോയതിനാല്‍ 222 കോടിയുടെ നഷ്ടമുണ്ടായി. അതിനിടെ രണ്ടുദിവസമായി മഴ നിന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് നീങ്ങിത്തുടങ്ങിയിട്ടുണ്ട്.

 

സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വെള്ളപ്പൊക്ക ക്കെടുതികളും നാശനഷ്ടങ്ങളും വിലയിരുത്താനായി കേന്ദ്രസംഘം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ എത്തിയിരുന്നു. കേന്ദ്ര ജോയന്റ് സെക്രട്ടറി പ്രവീണ്‍ വസിഷ്ഠ നയിക്കുന്ന അഞ്ചംഗ ഉന്നതതലസംഘം ചീഫ് സെക്രട്ടറി സോമേഷ് കുമാറുമായി സെക്രട്ടേറിയറ്റില്‍ ചര്‍ച്ചനടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here