ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒക്ടോബര്‍ 12 ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാല്‍ കൊവിഡ് മൂലം പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് 14 ന് പരീക്ഷ എഴുതാന്‍ അവസരം നല്‍കി.
രാജ്യത്തെ 85 ശതമാനം മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്