നേഹയുടെ മാതാപിതാക്കൾ ബിഗ് ബോസ് ഷോയിൽ വന്ന് പ്രതികരിച്ച സംഭവത്തിൽ തന്റെ കാഴ്ചപ്പാട് പങ്കുവെച്ച് മുൻ ബിഗ് ബോസ് താരം ജാസ്മിൻ ജാഫർ. സമാനമായ അവസ്ഥയിലൂടെ സീസൺ ആറിൽ പങ്കെടുത്ത സമയത്ത് കടന്ന് പോയിട്ടുള്ള മത്സരാർത്ഥി കൂടിയാണ് ജാസ്മിൻ ജാഫർ. ഇപ്പോഴും അന്ന് സംഭവിച്ച കാര്യങ്ങളുടെ പേരിൽ വിമർശനം ഏറ്റുവാങ്ങുന്നയാൾ കൂടിയാണ്. തനിക്കും കുടുംബത്തിനും ഉണ്ടായ അവസ്ഥയും വേദനയും മറ്റാർക്കും ഉണ്ടാവരുതെന്ന് കരുതി കൂടിയാണ് വീഡിയോ ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ജാസ്മിൻ വീഡിയോയിൽ സംസാരിക്കുന്നത്.
ജാസ്മിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… ബിഗ് ബോസ് എനിക്ക് ജീവിതത്തിൽ നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങൾ തന്നിട്ടുണ്ട്. ഇപ്പോഴത്തെ ജാസ്മിൻ ജാഫറാകാൻ എന്നെ സഹായിച്ചത് ബിഗ് ബോസും ഏഷ്യാനെറ്റും തന്ന പ്ലാറ്റ്ഫോമാണ്. അതുപോലെ കുറേ ട്രോമകൾ ഉണ്ടായിരുന്നു. അതിൽ നിന്ന് പുറത്ത് വരാനും ലൈഫ് റീസ്റ്റാർട്ട് ചെയ്യാനും വർഷങ്ങൾ എടുത്തു.
സീസൺ ഏഴ് ഞാൻ കണ്ടിട്ടേയില്ല. എപ്പിസോഡോ ലൈവോ ഒന്നും കാണാൻ താൽപര്യമില്ലായിരുന്നു. ഇമോഷൻ കൊണ്ടുള്ള കളിയാണ് ഹൗസിനുള്ളിൽ. ചിരിച്ചാൽ അങ്ങേയറ്റം കരഞ്ഞാൽ അങ്ങേയറ്റം എന്ന ഒരാളാണ് ഞാൻ. നേഹയുടേയും മാതാപിതാക്കളുടേയും പ്രമോ കണ്ടപ്പോൾ എനിക്ക് റിലേറ്റബിളായി. എന്നേയും കുടുംബത്തേയും ഞാൻ നിന്ന സിറ്റുവേഷനും എല്ലാം ഓർമ വന്നു. എന്റ് ഓഫി ദി ഡെ എല്ലാം ഒരു ടിആർപിയാണ്. നേഹയേയോ അവളുടെ വീട്ടുകാരെയോ താഷിയേയോ ഞാൻ കുറ്റം പറയില്ല.
ഞാൻ ഹൗസിലായിരുന്നപ്പോൾ പുറത്ത് എന്തൊക്കെയാണ് ചെയ്തതെന്ന് എന്റെ വീട്ടുകാർക്ക് ഒരു ഐഡിയയും ഇല്ല. അവരും പ്രഷർ കുക്കറിലായിരുന്നു. സമൂഹത്തിന്റെ കുറ്റപ്പെടുത്തൽ സഹിക്കാനാവാതെ വന്നപ്പോഴാകും അങ്ങോട്ട് റിക്വസ്റ്റ് ചെയ്ത് നേഹയുടെ ഫാമിലി ഷോയിൽ വന്നത്. ഇവിടെ വരെ എത്തിക്കാതെ കൺഫെഷൻ റൂമിലെ കോളിലോ ഒരു ലെറ്ററിലോ ഇത് ബിഗ് ബോസിന് തീർക്കാമായിരുന്നു. അത് ഒന്നും അവർ ചെയ്തില്ല.
ലാലേട്ടൻ വന്ന എപ്പിസോഡിൽ നേഹയുടെ മാതാപിതാക്കളെ കൊണ്ടുവരികയും ചെയ്തു. പിന്നെ നേഹയ്ക്കും കൊമ്പനും എല്ലാം ഇത്തരത്തിൽ വേണ്ടപ്പെട്ടവരോട് സംസാരിക്കാൻ കിട്ടിയ പ്രിവിലേജിൽ ഞാൻ സന്തോഷിക്കുന്നു. ഒരു കുടുംബമെങ്കിലും തകരാതിരുന്നല്ലോ. ഒരു ജീവിതമെങ്കിലും നശിക്കാതിരുന്നല്ലോ. പക്ഷെ ഷോയിൽ വന്ന് പൊട്ടിത്തെറിച്ചപ്പോൾ നേഹയുടെ മാതാപിതാക്കൾ ആലോചിച്ചില്ല. അവരുടെ മകളെ അടിക്കാനുള്ള ആയുധമാണ് ഇപ്പോൾ നാട്ടുകാർക്ക് ഇട്ട് കൊടുത്തിരിക്കുന്നതെന്ന്. പിന്നെ എല്ലാവരും മനുഷ്യരല്ലേ.
ഇമോഷൻസ് പുറത്ത് വരും. നേഹയുടെ മാതാപിതാക്കൾക്ക് അവളോട് സ്നേഹമില്ലാത്തതായോ ടോക്സിക്ക് പാരന്റിങ്ങായോ തോന്നിയില്ല. മകൾ എന്ന രീതിയിൽ ഉത്കണ്ഠ കാണും. മതവും ഒരു വിഷയമാണ്. പിന്നെ നേഹ സ്ട്രോങ്ങായി മാതാപിതാക്കളോട് ഉത്തരങ്ങൾ പറഞ്ഞു. ഒരു ആണും പെണ്ണും അടുത്തിരുന്നാലോ കയ്യിൽ പിടിച്ചാലോ കാമമായി മാത്രമെ കേരള സമൂഹത്തിലെ ഒരു വിഭാഗം ചിത്രീകരിക്കാറുള്ളു. ഇതെല്ലാം അറിയാവുന്നതുകൊണ്ട് തന്നെ പിച്ചിചീന്തും എന്ന് അറിയാവുന്നതുകൊണ്ട് അകലം പാലിച്ചാണ് ആ കൊച്ച് നിന്നത്. നേഹ ആ സിറ്റുവേഷൻ നന്നായി കൈകാര്യം ചെയ്തു.
പിന്നെ ചിരിക്കെന്ന് പറഞ്ഞാൽ ആ അവസ്ഥയിൽ ആ കൊച്ചിന് ചിരിക്കാനൊന്നും പറ്റില്ല ലാലേട്ടാ. കിട്ടിയ അടിയുടെ ഷോക്കിൽ നിന്ന് ആ കുട്ടി പുറത്തിറങ്ങട്ടേ. സൊസൈറ്റി കുത്തി ഇളക്കി വിട്ടതാണ് തന്റെ മാതാപിതാക്കളെയെന്ന് നേഹയ്ക്ക് കൃത്യമായി അറിയാം. അതുപോലെ താഷി… അവൻ തകർന്ന് തരിപ്പണമായി. അവളെ യൂസ് ചെയ്യുന്നതായി തോന്നിയില്ല. പുള്ളി ബ്രേക്ക് ഡൗണായിപ്പോയി. ആ ഷോയിൽ മനുഷ്യത്വം കാണിക്കാൻ പറ്റില്ല. ഇനി നേഹയുടെ നഖം മുതൽ മുടി വരെ എല്ലാം വിൽക്കും. അതെല്ലാം കണ്ടന്റായി പുറത്ത് വരും. നേഹ ഇപ്പോൾ എത്തിയിരിക്കുന്നത് വല്ലാത്തൊരു സിറ്റുവേഷനിലാണ്.
അതുപോലെ എനിക്ക് വീട്ടിൽ നിന്നും തുണികൾ വരാറില്ലായിരുന്നു. ഒരു നിക്കർ പോലും എടുക്കാൻ ഇല്ലായിരുന്നു. ഞാൻ ചോദിക്കുമ്പോൾ വീട്ടിൽ നിന്നും ഡ്രസ് വന്നിട്ടില്ലെന്നായിരുന്നു മറുപടി ബിബി ടീം തന്നിരുന്നത്. ഞാൻ ഉമ്മയോട് ചോദിച്ചപ്പോൾ എല്ലാം കൊടുത്ത് വിട്ടിരുന്നു എന്നാണ് ഉമ്മ പറഞ്ഞത്. ബിഗ് ബോസ് ടീം തരാതിരുന്നതാണ്. തുണി വരാതിരിക്കുമ്പോൾ നമ്മൾ കരുതും വീട്ടുകാർ നമ്മളെ കളഞ്ഞുവെന്ന് കരുതും. നേഹയ്ക്കും അതുപോലെ വസ്ത്രങ്ങൾ വരാറില്ലായിരുന്നല്ലോ. 22 വയസ് മാത്രമുള്ള കൊച്ചല്ലേ. ഇമോഷണൽ ഇന്റലിജെൻസ് അത്രത്തോളം ഉണ്ടാവില്ല.
ഹാർഷായി സംസാരിക്കരുതായിരുന്നു. അതുപോലെ ബെത്ലഹേം കുടുംബ യൂണിറ്റ് കണ്ടപ്പോൾ എല്ലാവർക്കും ഓക്കെയായിരുന്നല്ലോ. എല്ലാവരും കയ്യടിച്ചു. ഇപ്പോൾ എന്തിനാണ് പ്രായ വ്യത്യാസം പറഞ്ഞ് ബഹളം വെയ്ക്കുന്നത്?. നിങ്ങൾ നിങ്ങളുടെ മോളെ വിശ്വസിക്കുക. വിഷമിക്കാതിരിക്കുക എന്നാണ് നേഹയുടെ മാതാപിതാക്കളോട് പറയാനുള്ളത്. അവൾ തിരിച്ച് വരുന്നത് വരെ സമാധാനത്തിൽ ഇരിക്കുക. ആളുകൾ പറയുന്നത് കേൾക്കാൻ നിൽക്കണ്ട. എനിക്കുണ്ടായത് വേറൊരാൾക്കും സംഭവിക്കരുത്. എന്നെ വെച്ച് നോക്കുമ്പോൾ നേഹ പൊന്നാണ്. എനിക്ക് തെറ്റ് പറ്റിയിട്ടുണ്ട്. അവൾ അതൊന്നും ചെയ്തിട്ടില്ല. ആ ചെറുക്കനേയും വിട്ടേക്കൂ എന്നും പറഞ്ഞുകൊണ്ടാണ് ജാസ്മിൻ വീഡിയോ അവസാനിപ്പിച്ചത്.







