‘സീബ്ര ഡ്രിങ്കിംഗ്’ (Zebra drinking)

0
1
മദ്യപാനവുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രചാരത്തിൽ വന്ന പുതിയൊരു ശീലമാണ് ‘സീബ്ര ഡ്രിങ്കിംഗ്’ (Zebra drinking). മദ്യത്തോടൊപ്പം ഇടവിട്ട് ആൽക്കഹോൾ ഇല്ലാത്ത പാനീയങ്ങൾ (ഉദാഹരണത്തിന് വെള്ളം, ജ്യൂസ് അല്ലെങ്കിൽ നോൺ-ആൽക്കഹോളിക് ബിയർ) കുടിക്കുന്ന രീതിയാണിത്. ഒരു ആഘോഷത്തിനിടെ മദ്യത്തോടൊപ്പം ഇടവിട്ട് ആല്‍ക്കഹോള്‍ ഇല്ലാത്ത പാനീയങ്ങളും കുടിക്കുന്ന രീതിയാണിത്. സൗഹൃദ കൂട്ടായ്മകളുടെ സന്തോഷം നഷ്ടപ്പെടുത്താതെ തന്നെ മിതത്വം പാലിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ആരോഗ്യസംരക്ഷണം മുൻനിർത്തി ‘ജെൻ-സി’ (Gen-Z) വിഭാഗക്കാരും ചെറുപ്പക്കാരും ഈ ശീലം ഇപ്പോൾ പിന്തുടരുന്നു.
‘ജെന്‍ സി’, മില്ലേനിയലുകള്‍ എന്നിവര്‍ക്കിടയില്‍ മദ്യപാനം എന്നത് ലഹരിക്ക് വേണ്ടി മാത്രമുള്ള ഒന്നല്ലാതായി മാറുന്നു. ആരോഗ്യ സംരക്ഷണം, മിതത്വം, എന്നിവയാണ് ഇന്നിന്റെ ട്രെന്‍ഡ്. ആരോഗ്യ സംരക്ഷണം കൈവിടാതെയുളള ഈ പുതിയ മാറ്റം ബിയര്‍ നിര്‍മാതാക്കളെപ്പോലും ചിന്തിപ്പിച്ചു തുടങ്ങിയിരിക്കുന്നു. കുറഞ്ഞ ആല്‍ക്കഹോളുള്ള ലാഗറുകള്‍, ആല്‍ക്കഹോള്‍ തീരെയില്ലാത്ത ക്രാഫ്റ്റ് ബിയറുകള്‍, ദഹനാരോഗ്യത്തിന് അനുയോജ്യമായ പ്രൊബയോട്ടിക് ബിയറുകള്‍ എന്നിവയെല്ലാം വിപണിയിലെത്തുന്നു.
ബ്രാന്‍ഡ് മഹിമയിലോ ആല്‍ക്കഹോളിന്റെ അളവിലോ മാത്രം ഒതുങ്ങുന്നതല്ല ഇന്നത്തെ ചര്‍ച്ചകള്‍. ബോട്ടിലുകളിലെ ലേബലുകള്‍ വായിച്ചും, രാസവസ്തുക്കള്‍ കുറഞ്ഞതും തങ്ങളുടെ ജീവിതശൈലിക്ക് അനുയോജ്യമായതുമായ ഡ്രിങ്ക്‌സ് തിരഞ്ഞുപിടിച്ചും ആളുകള്‍ വാങ്ങുന്നു.  അടുത്ത ദിവസത്തെ ജോലിയെയോ ഫിറ്റ്‌നസിനെയോ ബാധിക്കാതെ ആഘോഷങ്ങളില്‍ പങ്കാളികളാകാനാണ് ഭൂരിഭാഗം പേരും ഇന്ന് ആഗ്രഹിക്കുന്നത്. മുന്‍ തലമുറകള്‍ ‘കൂടുതല്‍ കുടിക്കുക’ എന്നതില്‍ സന്തോഷം കണ്ടെത്തിയപ്പോള്‍, പുതിയ തലമുറ ‘ബുദ്ധിപൂര്‍വം കുടിക്കുക’ എന്ന നയമാണ് സ്വീകരിക്കുന്നത്. പരമ്പരാഗതമായി തുടരുന്ന ഈ വ്യവസായത്തില്‍ വരാനിരിക്കുന്ന ഏറ്റവും വലിയ മാറ്റവും ഇതു തന്നെയായിരിക്കും.
  • എന്തുകൊണ്ട് സീബ്ര?: സീബ്രയുടെ ശരീരത്തിലെ കറുപ്പും വെളുപ്പും വരകൾ പോലെ, മദ്യവും നോൺ-ആൽക്കഹോൾ പാനീയങ്ങളും മാറിമാറി ഉപയോഗിക്കുന്നതിനാലാണ് ഈ പേരു വന്നത്. 
  • പ്രയോജനങ്ങൾ: ഇത് അമിതമായി മദ്യപിക്കുന്നത് തടയാനും, ഹാങ്ഓവർ ഒഴിവാക്കാനും സഹായിക്കുന്നു. ഒപ്പം ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യാം. 
  • ഒരു ട്രെൻഡ്: വിദേശ രാജ്യങ്ങളിലും (യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ) ഇന്ത്യയിലും ചെറുപ്പക്കാർക്കിടയിൽ ഈ മിതത്വ രീതി വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here