താഷിയോട് പ്രണയം തുറന്ന് പറഞ്ഞ നേഹ​യെ പിന്തിരിപ്പിച്ച മാതാപിതാക്കൾക്ക് സോഷ്യൽ മീഡിയയിൽ വിമർശനം.

0
3

ബി​ഗ് ബോസിൽ സഹമത്സാർത്ഥിയായ താഷിയോട് പ്രണയം തുറന്ന് പറഞ്ഞ നേഹ​യെ പിന്തിരിപ്പിച്ച മാതാപിതാക്കൾക്ക് സോഷ്യൽ മീഡിയയിൽ വിമർശനം. മാനസികമായി നേഹയെ തളർത്തുകയും താഷിയെ അപമാനിക്കുകയുമാണ് ഇവർ ചെയ്തതെന്നാണ് വിമർശനം. വളർത്തിയെന്ന ഒറ്റക്കാരണം കൊണ്ട് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടയാളെ തെരഞ്ഞെടുത്ത് കൂ‌ട എന്ന് മാത്രം പറയരുത്. നിങ്ങൾ ഉപയോ​ഗിച്ച ഒറ്റ വാക്ക് ഭയങ്കര മോശമാണ്. താഷി നേഹയെ യൂസ് ചെയ്യുന്നു എന്ന്. എവിടെയാണ് താഷി യൂസ് ചെയ്തത്. താഷിയാണോ നിങ്ങളുടെ മകളുടെ പിന്നാലെ പോയി മോളൂ എന്നെയൊന്ന് പ്രേമിക്ക് മോളൂ എന്ന് പറഞ്ഞത്. നേഹയാണോ താഷിയെ യൂസ് ചെയ്യുന്നത് എന്ന് സംശയമുണ്ട്. അങ്ങനെ പറഞ്ഞപ്പോൾ നേ​ഹയുടെ മാതാപിതാക്കൾക്ക് പൊള്ളിയില്ലേ. അത് തന്നെയാണ് താഷി എന്ന വ്യക്തിയുടെ പാരന്റ്സിനും തോന്നുക. ഏത് തരത്തിലാണ് നിങ്ങളുടെ മകളെ താഷി യൂസ് ചെയ്തത്. അവൻ നിങ്ങളുടെ മകളുടെ പിന്നാലെ പോയോ? പരസ്പരം ഇഷ്ടപ്പെട്ടത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല-യൂട്യൂബർ ധന്യ എസ് രാജേഷിന്റെ പ്രതികരണമിങ്ങനെ. ടോക്സിക് പാരന്റിം​ഗിന്റെ അടുത്ത ഒരു നേർകാഴ്ച ആണ് ഇന്നത്തെ ബിഗ്‌ബോസിൽ കണ്ടത് 21 വയസ് ആയിട്ടുള്ള മോൾക്ക് ഒരു പ്രണയം ഉണ്ടായതിന് ഇത്രക്ക് വലിയ ഒരു കോമ്പറ്റിഷൻ ഷോയിൽ വന്ന് ആ പ്രണയത്തെ എതിർക്കുക മാത്രം അല്ല എല്ലാ കുറ്റങ്ങളും മകളുടെ മുകളിൽ വെച്ച് ആ കുട്ടിക്ക് അത്രക്ക് ട്രോമ കൊടുത്തിട്ട് എല്ലാം മകളുടെ നല്ലതിന് എന്ന് പറയുന്നതിൽ കാര്യം ഇല്ല. ഇത്രക്ക് മെന്റലി സ്ട്രോങ്ങ്‌ ആയി കളിക്കേണ്ട ഷോയിൽ വന്നു മകളെ കുറ്റപ്പെടുത്തിയാൽ അത് മകളുടെ ഗെയമിനെ പോസറ്റീവ് ആയി ബാധിക്കും എന്നാണോ ഇവർ കരുതുന്നത് അത് എത്രത്തോളം അവരുടെ മനസിനെ വേദനിപ്പിച്ചിട്ടുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here