സ്വര്‍ണ വില 2 ലക്ഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്, വിദഗ്‌ധര്‍ പറയുന്നതിങ്ങനെ

0
28

സംസ്ഥാനത്തെ സ്വര്‍ണ വില കുറഞ്ഞു. 6320 രൂപ കുറഞ്ഞ് പവന്‍ വില 1,17,760 രൂപയിലെത്തി. വരും മാസങ്ങളില്‍ സ്വര്‍ണ വില ഇനിയും ഉയരുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഒറ്റയടിക്ക് പവന് 6320 രൂപയും ഗ്രാമിന് 790 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍റെ വില 1,17,760 രൂപയും ഒരു ഗ്രാമിന് 14,720 രൂപയുമായി.

22 കാരറ്റിനൊപ്പം 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് എന്നിവയിലും വിലക്കുറവുണ്ടായി. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന്‍റെ ഒരു പവന് 96,760 രൂപയും ഗ്രാമിന് 12,095 രൂപയുമായി. അതേസമയം 14 കാരറ്റിനാകട്ടെ പവന് 75320 രൂപയും ഒരു ഗ്രാമിന് 9415 രൂപയിലുമെത്തി. എന്നാല്‍ ഗ്രാമിന് 325 രൂപ കുറഞ്ഞ 9 കാരറ്റിന്‍റെ ഒരു പവന് 48,560 രൂപയും ഒരു ഗ്രാമിന് 6070 രൂപയുമായി.

എന്താണിങ്ങനെ നിരക്ക് കുതിച്ചുയരാന്‍ കാരണം: സ്വര്‍ണം, വെള്ളി ആഭരണങ്ങളെന്നും സ്‌ത്രീകള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. അതുമാത്രല്ല ഇവ രണ്ടും പരമ്പരാഗതമായുള്ള നിക്ഷേപ മാര്‍ഗം കൂടിയാണ്. 2025 അവസാനം മുതല്‍ സ്വര്‍ണം, വെള്ളി വില കുതിക്കുകയാണ്. സ്ഥിരമായുള്ള കുതിപ്പിനിടെ ഇടയ്‌ക്ക് ഒന്നോ രണ്ടോ തവണ വില കുറയുകയും ചെയ്യുന്നത് കാണാം. ജനുവരി 29നാണ് സ്വര്‍ണത്തിന്‍റെ വില ഏറ്റവും ഉയര്‍ന്നത്. പവന്‍ വില 1,31,000ന് മുകളിലായിരുന്നു വില. എന്നാല്‍ ഇന്നലെയും ഇന്നും സ്വര്‍ണ വില കുറയുന്നതാണ് കാണുന്നത്. ഇതോടെ വില ഇനിയും കുറയുമോ അതോ വര്‍ധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

സ്വർണത്തിന്‍റെയും വെള്ളിയുടെയും വിലയിൽ ഈ റെക്കോർഡ് വർധനവ് എന്തുകൊണ്ട്? ഇതിനുള്ള കാരണം എന്താണ്? നിലവിലെ സാഹചര്യത്തിൽ സ്വർണത്തിലും വെള്ളിയിലും നിക്ഷേപിക്കുന്നത് മൂല്യവത്താണോ? എന്നിങ്ങനെ നിരവധി സംശയങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

വില ഉയരാന്‍ കാരണം: വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും രാഷ്‌ട്രീയ പൊരുത്തക്കേടുകളും വിപണിയില്‍ സ്വര്‍ണ വില വര്‍ധിക്കാന്‍‍ കാരണമാകുന്നുണ്ട്. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെയും വെള്ളിയെയും തെരഞ്ഞെടുക്കുമ്പോള്‍ അതിന് ദിനംപ്രതി ഡിമാന്‍ഡ് വര്‍ധിച്ചു. വിദേശ വിനിമയ കരുതൽ ശേഖരം വർധിപ്പിക്കുന്നതിനായി സെൻട്രൽ ബാങ്കുകൾ വൻതോതിൽ സ്വർണവും വെള്ളിയും വാങ്ങുന്നതും വിപണി വില വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഇന്ത്യയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതോടെ ഇറക്കുമതി വളരെ ചെലവേറിയതായി. ഇതോടെ സ്വര്‍ണത്തിന്‍റെ വില കത്തിക്കയറി.

സോളാര്‍ ഉപകരണങ്ങള്‍, ഇല്‌ട്രോണിക് വാഹനങ്ങള്‍ എന്നിവയില്‍ വെള്ളി വ്യാപകമായി ഉപയോഗിക്കുന്നു. ഈ വസ്‌തുക്കളുടെ ഏറ്റവും വലിയ ഉത്‌പാദകന്‍ ചൈനയാണ്. ഉത്‌പാദന ആവശ്യ മുന്നില്‍ കണ്ട് കൊണ്ട് ചൈന ആവശ്യത്തില്‍ കൂടുതല്‍ വെള്ളി വാങ്ങി സൂക്ഷിക്കുന്നു. ഇത്തരത്തില്‍ വ്യാവസായിക ആവശ്യകതയും വിതരണത്തിലെ കുറവും കാരണം വെള്ളിയുടെ വില ഉയര്‍ത്തുകയാണ്.

മാത്രമല്ല പണപ്പെരുപ്പമാണ് സ്വര്‍ണ വിലയെ മുന്നോട്ട് നയിക്കുന്ന മറ്റൊരു പ്രധാന കാരണം. പണപ്പെരുപ്പ സമയത്ത് സ്വര്‍ണും വെള്ളിയും നിക്ഷേപത്തിന് സുരക്ഷിതമായി തെരഞ്ഞെടുക്കുന്നു. അത് സ്വര്‍ണ വിലയില്‍ വര്‍ധനവിന് കാരണമാകും. മറ്റ് രാജ്യങ്ങള്‍ക്ക് യുഎസ്‌ ചുമത്തുന്ന താരിഫുകളും വ്യാപാര സംഘര്‍ഷങ്ങളും വിപണിയില്‍ ആശങ്കകള്‍ സൃഷ്‌ടിച്ചിട്ടുണ്ട്.

2026ല്‍ വില എവിടെയെത്തും: 2026ല്‍ വരാനിരിക്കുന്ന മാസങ്ങളില്‍ സ്വര്‍ണ വിലയുടെ അവസ്ഥ എന്തായിരിക്കും? വില ഇതുവരെയുള്ള റെക്കോഡ് തകര്‍ക്കുമെന്നാണ് കരുതുന്നത്. സ്വര്‍ണത്തിന് 10 ഗ്രാമിന് ഏകദേശം വില 1.91 ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ അഭിപ്രായം. വെള്ളിയുടെ കാര്യത്തിലും വര്‍ധനവ് തന്നെയായിരിക്കും സംഭവിക്കുക. കിലോയ്‌ക്ക് 5 ലക്ഷം രൂപ വരെ ഉയരുമെന്നാണ് വിദഗ്‌ധരുടെ കണക്ക് കൂട്ടല്‍.

നിക്ഷേപത്തിന് നല്ല സമയമാണോ? വില വര്‍ധിക്കുന്ന ഈ സമയത്ത് സ്വര്‍ണം, വെള്ളി നിക്ഷേപം നടത്താന്‍ നല്ലതാണോയെന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ 2026ല്‍ സ്വര്‍ണ വില കൂടുതല്‍ ഉയരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് ഡിജിറ്റല്‍ നിക്ഷേപകര്‍ അടക്കമുള്ളവര്‍ക്ക് അത് ഗുണകരമാകുമെന്നാണ് വിദഗ്‌ധ അഭിപ്രായം.

സ്വര്‍ണം ആരുടെ പക്കലാണ് കൂടുതലുള്ളത്? ലോകത്ത് ഏറ്റവും സ്വര്‍ണ ശേഖരമുള്ള രാജ്യം അമേരിക്കയാണ്. വെള്ളി ഉത്‌പാദന പട്ടികയിൽ മെക്‌സിക്കോ ഒന്നാമതും ചൈനയും പെറുവും തൊട്ടുപിന്നിലുമുണ്ട്. ഏറ്റവും വലിയ സ്വർണ ശേഖരമുള്ള ആദ്യ 10 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും. 800 ടണ്ണിലധികം കരുതൽ ശേഖരവുമായി ഒമ്പതാം സ്ഥാനത്താണ് ഇന്ത്യയിലുള്ളത്.

സ്വര്‍ണ ശേഖരം കണക്കുകള്‍:

അമേരിക്ക: 8,133.46 ടൺ

ജർമനി: 3,352.65 ടൺ

ഇറ്റലി: 2,451.84 ടൺ

സ്വർണം, വെള്ളി ഖനികൾ: ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉത്പാദിപ്പിക്കുന്നത് ചൈനയാണ് (378 ടണ്ണിൽ കൂടുതൽ). റഷ്യ, ഓസ്‌ട്രേലിയ, കാനഡ എന്നിവയാണ് രണ്ടാമത്തെ വലിയ ഉത്പാദകർ. അമേരിക്കയിലാണ് ഏറ്റവും വലിയ സ്വർണ ശേഖരമുള്ളത്. എന്നാല്‍ ഏറ്റവും വലിയ സ്വർണ ഖനിയായ ഗ്രാസ്‌ബെർഗ് ഇന്തോനേഷ്യയിലാണ്. ഇത് ചെമ്പിന്‍റെ കൂടി പ്രധാന ഉറവിടമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിന് ഏറ്റവും വലിയ ഖനന സമുച്ചയമുണ്ട്. നെവാഡ ഗോൾഡ് മൈൻസ് ഒരേസമയം ഒന്നിലധികം ഖനികൾ പ്രവർത്തിപ്പിക്കുന്നു. ഓസ്‌ട്രേലിയയിലെ കാനിങ്‌ടൺ ഖനി ലോകത്തിലെ മുൻനിര വെള്ളി ഉത്പാദകരിൽ ഒന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here