ചെന്നൈ/ഹൈദരാബാദ്: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 5,795പേര്‍ക്ക്. 7,29,307പേര്‍ക്കാണ് ആന്ധ്രയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 6,72,479പേര്‍ രോഗമുക്തരായി. 50,776പേര്‍ ചികിത്സയിലാണ്. 6,052പേരാണ് ആകെ മരിച്ചത്.
തമിഴ്നാട്ടില്‍ 5,017പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 5,548പേര്‍ രോഗമുക്തരായി. 71പേര്‍ മരിച്ചു. 6,30,408പേര്‍ക്കാണ് തമിഴ്നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,75,212പേര്‍ രോഗമുക്തരായി. 9,927പേര്‍ മരിച്ചു. 45,279പേര്‍ ചികിത്സയിലാണ്.