സൗജന്യ ഭക്ഷ്യ കിറ്റ് : മന്ത്രി ജലീലിനെതിരെ വിജിലൻസ് കോടതിയിൽ ഹർജി

0
92

തിരുവനന്തപുരം: ഭക്ഷ്യ കിറ്റ് വിതരണത്തില്‍ അഴിമതി ആരോപിച്ച്‌ മന്ത്രി കെ.ടി ജലീലിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. മന്ത്രിക്കൊപ്പം കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനും എം.ഡിക്കും എതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കൊല്ലം സ്വദേശി ഹര്‍ജി നല്‍കിയിരിക്കുന്നത്.

 

യു.എ.ഇ കോണ്‍സുലേറ്റ് വഴി ചട്ടങ്ങളെല്ലാം ലംഘിച്ച്‌ ഇറക്കുമതി ചെയ്‌ത ഭക്ഷ്യ കിറ്റുകള്‍ കണ്‍സ്യൂമര്‍ ഫെഡ് വഴി കെ.ടി ജലീല്‍ തന്റെ നിയോജക മണ്ഡലത്തില്‍ വിതരണം ചെയ്‌തുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതില്‍ സ്വജനപക്ഷപാതവും അഴിമതിയും നടന്നിട്ടുണ്ട്. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനും എം.ഡിയും അവരുടെ അധികാരം ദുര്‍വിനിയോഗം ചെയ്‌താണ് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്‌തതെന്നും ഹര്‍ജിയില്‍ പറയുന്നു ഭക്ഷ്യ കിറ്റിന്റെ മറവില്‍ സംസ്ഥാനത്ത് സ്വര്‍ണക്കടത്തും നടന്നിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഹര്‍ജി ഇതുവരേയും വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here