രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കും. ഒഡീഷയിലെ ബാലസോറിലുണ്ടായ അപകടത്തില്‍ 300 ഓളം പേര് മരണപ്പെടുകയും 900 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ആദ്യം ട്രെയിന്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കും, തുടര്‍ന്ന് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന കട്ടക്കിലെ ആശുപത്രിയും സന്ദര്‍ശിക്കും എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
ഒഡീഷ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി ഇന്ന് രാവിലെ യോഗം വിളിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അപകടസ്ഥലത്തെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായി റെയില്‍വേയും അറിയിച്ചു.
ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപം, വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് ട്രെയിന്‍ അപകടം ഉണ്ടായത്. ട്രെയിന്‍ അപകടത്തെക്കുറിച്ചുള്ള അന്വേഷണം സൗത്ത് ഈസ്റ്റ് സര്‍ക്കിളിലെ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ എ എം ചൗധരിയുടെ നേതൃത്വത്തിലായിരിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ പ്രസ്താവനയില്‍ അറിയിച്ചു.