പൂണെ: ഭീമ കോറേഗാവ് കേസില്‍ അന്വേഷണം നടത്തുന്ന കമീഷെന്റ കാലാവധി ഏഴാം തവണയും നീട്ടി. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയം ഡിസംബര്‍ 31 വരെയാണ് കാലാവധി നീട്ടി നല്‍കിയത്. 2018 ജനുവരി ഒന്നിന് നടന്ന ജാതിസംഘര്‍ഷങ്ങളിലാണ് കമീഷന്‍ അന്വേഷണം നടത്തുന്നത്. ഇതിന് മുമ്ബ് ഏപ്രില്‍ എട്ടിനാണ് കമീഷെന്റ കാലാവധി നീട്ടി നല്‍കിയത്.
കോവിഡും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണും കാരണം മൊഴിയെടുക്കാന്‍ സാധിക്കാത്തത് മൂലമാണ് കാലാവധി നീട്ടുന്നതെന്ന് കമീഷന് രജിസ്ട്രാര്‍ വി.വി പാന്തികാര്‍ പറഞ്ഞു. കോവിഡ് മൂലം സാക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും കമീഷന് മുമ്ബാകെ ഹാജരാകാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.ഇത്തരമൊരു സാഹചര്യത്തില്‍ കമീഷനിലെ ജീവനക്കാരും ഓഫീസിലെത്താന്‍ താല്‍പര്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂണെയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറാണ് കമീഷനെ നിയോഗിച്ചത്