തിരുവനന്തപുരം: കോവിഡ് വ്യാപനത്തെതുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച തലസ്ഥാന നഗരത്തില്‍ സമരവുമായി ഡോക്ടര്‍മാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് സമരം ചെയ്യുന്നത്. രോഗിയെ പുഴുവരിച്ച സംഭവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ചതിന് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിലാണ് കൊവിഡ് നോഡല്‍ ഓഫീസറെയും രണ്ട് ഹെഡ് നേഴ്‌സുമാരെയും സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ സസ്‌പെന്റ് ചെയ്‌ത് ഡോക്ടറുടെയും നഴ്‌സുമാരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതലാണ് നിരാഹാര സമരം ആരംഭിച്ചത്.നഴ്‌സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.