പ്രധാന വാർത്തകൾ
📰✍🏻 ലോകത്ത് കൊറോണ ബാധിതർ ഇതുവരെ :34,823,216
ആകെ മരണ സംഖ്യ : 1,033,174
📰✍🏻 ഇന്ത്യയിൽ 24 മണിക്കൂറിനിടെ 81, 484 പുതിയ രോഗികൾ . 1095 മരണങ്ങൾ
ആകെ രോഗികൾ :6,471,934
ആകെ മരണ സംഖ്യ : 100,875
📰✍🏻 കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം 9000 കടന്നു. നാലു ജില്ലകളിൽ കടുത്ത ആശങ്ക ഇന്നലെ 9258 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.20 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 791 ആയി.
8274 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല,ചികിത്സയിലായിരുന്ന 4092 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
📰✍🏻 പുതിയ രോഗികൾ ജില്ല തിരിച്ച് :കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108
📰✍🏻 സംസ്ഥാനത്തെ 8 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, ഇടുക്കി, പാലക്കാട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ ശനിയാഴ്ച രാവിലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍മാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
📰✍🏻ഹാഥ്റസ് ബലാത്സംഗ കൊലപാതക കേസില്‍ പ്രതിഷേധം ശക്തമായതോടെ നടപടികള്‍ക്ക് നിര്‍ബന്ധിതമായി യു.പി സര്‍ക്കാര്‍. എസ്.പി, ഡി.എസ്.പി, ഇന്‍സ്പെക്ടര്‍ എന്നിവരടക്കം 5 പൊലീസുകാരെ സസ്‍പെന്‍ഡ് ചെയ്തു. കേസ് ഉടന്‍ സി.ബി.ഐക്ക് വിട്ടേക്കും.
📰✍🏻ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്ത്യാ ടുഡെ അവാര്‍ഡ് കേരളത്തിന്.
📰✍🏻ഹഥ്രാസിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ കുടുംബാംഗങ്ങളെ അടക്കം നുണ പരിശോധനയ്ക്ക് വിധേയമാക്കണെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് വിവാദത്തില്‍
📰✍🏻 ജീവനക്കാരുടെ സസ്പെൻഷൻ : കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഡോക്ടര്‍മാര്‍ ഇന്ന് രാവിലെ 8 മുതല്‍ 10 വരെ ഒപി ബഹിഷ്കരിക്കും. റിലേ നിരാഹാര സത്യാഗ്രഹവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് ഇതര ഡ്യൂട്ടി തല്‍ക്കാലം ബഹിഷ്കരിക്കില്ല.
📰✍🏻സി.ബി.ഐയെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് വേണ്ടെന്ന് സി.പി.എം തീരുമാനം .
📰✍🏻എം.എം. ഹസനെ പുതിയ യുഡിഎഫ് കണ്‍വീനറായി തിരഞ്ഞെടുത്തു. ബെന്നി ബെഹനാന്‍ രാജിവച്ച ഒഴിവിലേക്കാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്
📰✍🏻മോറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച് സുപ്രിംകോടതിയില്‍ നിലപാടറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ആറ് മാസക്കാലയളവിലെ പലിശയുടെ പലിശ പൂര്‍ണമായും എഴുതിതള്ളുമെന്ന് ധനമന്ത്രാലയം സുപ്രിംകോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
📰✍🏻ജനങ്ങളില്‍ ഭയവും ആശങ്കയും സംഭ്രമവും ഉണ്ടാക്കി ഭരിക്കുന്ന സര്‍ക്കാറാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
📰✍🏻ഐ ഫോണ്‍ വിവാദത്തില്‍ രമേശ് ചെന്നിത്തലക്ക് എതിരായ ആരോപണത്തില്‍ നിന്ന് ഭരണ പക്ഷം പിന്‍മാറാന്‍ ശ്രമിക്കുന്നതിടെയാണ് അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്‍റെ നീക്കം. സ്വപ്ന നല്‍കിയെന്ന് പറയുന്ന അഞ്ച് ഫോ ണുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്നാണ് ആവശ്യം.
📰✍🏻ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈ ആള്‍ട്ടിറ്റ്യൂഡ് ഹൈവേ തുരങ്കമായ അടല്‍ റോഹ്തങ് തുരങ്കം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും
📰✍🏻കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതിക്കെതിരെ ട്രേഡ് യൂണിയനുകള്‍ നവംബര്‍ 26ന് രാജ്യവ്യാപകമായി പണിമുടക്കും
📰✍🏻യുപിയിലെ ഹത്രാസില്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധം. ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍, ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് തുടങ്ങി നിരവധി പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
📰✍🏻 ഹത്രാസില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവും, വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി. അസത്യത്തെ എതിര്‍ക്കുമ്ബോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും. ഞാന്‍ ആരുടെയും അനീതിക്ക് വഴങ്ങുകയില്ല. ഞാന്‍ സത്യത്താല്‍ അസത്യത്തെ ജയിക്കുമെന്നും മഹാത്മഹാന്ധിയുടെ ഭൂമിയിലുള്ള ആരെയും ഞാന്‍ ഭയപ്പെടുകയില്ലെന്നും ഗാന്ധി ജയന്തി ദിനത്തില്‍ രാഹുല്‍ ഗാന്ധിട്വീറ്റ് ചെയ്തു.
📰✍🏻അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന ഉത്തരവ് പള്ളികളിലെ കുര്‍ബാനയ്ക്ക് ബാധകമല്ലെന്ന് സര്‍ക്കാര്‍.
📰✍🏻മതനിരപേക്ഷതയും സാമൂഹിക സമത്വവും അഹിംസയും ജീവിതാന്ത്യം വരെ ഉയര്‍ത്തിപ്പിടിച്ച ഗാന്ധിജി ചരിത്രത്തിനു വഴികാട്ടിയായി മാറിയ മഹാനായകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
📰✍🏻മഹാരാഷ്ട്രയില്‍ ഇന്നലെ 15,591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 424 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,16,513 ആയി ഉയര്‍ന്നു.
📰✍🏻കൊല്ലത്ത് സ്വകാര്യ ആശുപത്രി ഉടമ ഡോക്ടര്‍ അനൂപ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. സാമൂഹിക മാധ്യമങ്ങളിലുടെ ഡോക്ടര്‍ക്ക് എതിരെ നടത്തിയ അപവാദ പ്രചരണങ്ങള്‍ ഉള്‍പ്പെടെ സൈബര്‍ പോലീസിന്റെ സഹായത്തോടെ അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു
📰✍🏻കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 8,793 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6,20,630 ആയി. സംസ്ഥാനത്ത് ഇന്നലെ 125 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു .
📰✍🏻ആന്ധ്രപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 6555 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.31 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. 7485 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,06,790 ആയി
✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️കോവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി
📰✈️സൗദി അറേബ്യയിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നടത്തേണ്ട സമയപരിധി ദീര്‍ഘിപ്പിച്ചു. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലങ്ങള്‍ ഇനി മുതല്‍ സ്വീകരിക്കും
📰✈️യു.എസിലെ തങ്ങളുടെ ജീവനക്കാരില്‍ 20000-ത്തോളം പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ഓണ്‍ലൈന്‍ ഷോപ്പിങ് കമ്ബനിയായ ആമസോണ്‍ അറിയിച്ചു
📰✈️നിരവധി പേരെ മരണത്തിലേക്ക് നയിച്ച ബ്ലൂവെയില്‍ ഗെയിമിന് സമാനമായ മറ്റൊരു ആത്മഹത്യാ ഗെയിം കൂടി പ്രത്യക്ഷപ്പെട്ടു . ജോനാഥന്‍ ഗലിന്ദോ എന്ന സാങ്കല്‍പിക കഥാപാത്രം നല്‍കുന്ന ഹൊറര്‍ ചലഞ്ചുകള്‍ ഏറ്റെടുത്ത് ഗെയിം കളിച്ച 11കാരന്‍ ജീവനൊടുക്കി. ഇറ്റലിയിലാണ് സംഭവം
📰✈️മഹാത്മാ ഗാന്ധിയുടെ 151ാം ജന്മ വാര്‍ഷിക ദിനത്തില്‍ ബുര്‍ജ് ഖലീഫയുടെ ആദരം. വെള്ളിയാഴ്ച രാത്രി ഗാന്ധിയുടെ സന്ദേശങ്ങളും കൂറ്റന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് പ്രത്യേക ഷോ നടത്തി.ഇന്ത്യന്‍ എംബസിയും, അബുദാബി, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
📰✈️കോവിഡ് രോഗം വന്നവരില്‍ ഹൃദയസ്തംഭന സാധ്യത കൂടുന്നുവെന്ന് പുതിയ പഠനം. ‘യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണി’ല്‍ നിന്നുള്ള ഗവേഷകരാണ് യുഎസിലെ അയ്യായിരത്തിലധികം കൊവിഡ് രോഗികളുടെ വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനം നടത്തിയത്.
📰✈️ഹമാസ്-ഫത്തഹ് ഉടമ്ബടിയിലെ പ്രധാന വ്യക്തിയും ഹമാസിന്റെ മുതിര്‍ന്ന നേതാവുമായ ഹസന്‍ യൂസുഫിനെ ഇസ്രായേല്‍ സൈന്യം വീട്ടുതടങ്കലിലാക്കി
📰✈️യുഎഇയില്‍ വെള്ളിയാഴ്ച 1,181 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 96,529 ആയി. മൂന്നു പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 424 ആയി.
📰✈️ആഗോള മഹാമാരിയായ കോവിഡ് 19നെ പ്രതിരോധിക്കാന്‍ വാക്സിന് 2021 മാത്രമേ പൊതുജനങ്ങള്‍ക്ക് ലഭ്യമാകൂവെന്ന് പഠനം.
📰✈️പാകിസ്താനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി അമേരിക്ക. കൊടും ഭീകരനായ ഒസാമ ബിന്‍ലാദനെ വധിച്ച സംഭവത്തെക്കുറിച്ച് പ്രതികരിക്കവെ മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയും സിഐഎ മേധാവിയുമായിരുന്ന ലിയോന്‍ പനേറ്റയാണ് ഇക്കാര്യം വ്യക്തമാക്കിയത്
📰✈️ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈനീസ് സര്‍ക്കാരിനെതിരെ ഹോങ്കോംഗ് പൗരന്മാരുടെ പ്രതിഷേധം
🎖️🏑🏸🥍🏏⚽🥉
കായിക വാർത്തകൾ
📰⚽സീസണിലെ നെയ്മറിന്‍റെ ആദ്യ രണ്ടു ഗോളുകള്‍ പിറന്ന മത്സരത്തില്‍ പിഎസ്ജിക്ക് വമ്ബന്‍ വിജയം. ആംഗേഴ്സിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്.
📰⚽ ലിവര്‍പൂള്‍ താരം സാദിയോ മാനെയ്ക്കും കോവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാനെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ലിവര്‍പൂളിന്റെ മധ്യനിരതാരം തിയാഗോ അല്കാന്ട്രയ്ക്കു കോവിഡ് സ്ഥിരീകരിച്ച് മൂന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് മാനെയും പോസിറ്റീവായത്.
📰🏏 ഐ പി എൽ ൽ ചെന്നൈ ക്കെതിരെ ഹൈദരാബാദിന് 7 റൺസ് ജയം
📰🥍ഫ്രഞ്ച് ഓപ്പണില്‍ നിന്നു മുന്‍ ജേതാവും പതിനാറാം സീഡുമായ സ്വിസ് താരം സ്റ്റാന്‍ വാവറിങ്ക മൂന്നാം റൗണ്ടില്‍ പുറത്ത്, നാലാം റൗണ്ടിലേക്ക് മുന്നേറി ആറാം സീഡ് ജര്‍മ്മന്‍ താരം അലക്‌സാണ്ടര്‍ സെരവ്.