റിലീസായി ഏകദേശം ഒന്നര വർഷം പിന്നിട്ടതിന് ശേഷം ത്രില്ലർ ചിത്രം ഉടൽ ഒടിടിയിലേക്ക്. ഇത് സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ച സൈന പ്ലേ. ചിത്രം ഉടൻ ഒടിടിയിൽ എത്തുമെന്നറിയിച്ചിര്കുകയാണ് സൈന പ്ലേ. ചിത്രത്തിന്റെ ഒടിടി അവകാശം സൈന പ്ലേ സ്വന്തമാക്കിയാതായി നേരത്തെ സീ മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ക്രിസ്മസിനോ, ന്യൂ ഇയർ തലേന്നോ (ഡിസംബർ 31) ഉടൽ സൈന പ്ലേയിൽ സംപ്രേഷണം ചെയ്തേക്കുമെന്ന് സൂചന. 2022 മെയ് 20ന് തിയറ്ററുകളിൽ റിലീസായി ചിത്രമാണ് ഉടൽ
തിയറ്ററുകളിൽ മികച്ച അഭിപ്രായം ലഭിച്ചെങ്കിലും ഉടലിന് കൂടുതൽ പ്രേക്ഷകരിലേക്കെത്താൻ സാധിച്ചില്ല. ധ്യാൻ ശ്രീനിവാസനും ഇന്ദ്രൻസും ദുർഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാൻ അണിയറ പ്രവത്തകർ പദ്ധതിയുള്ളതിനാലാണ് ഉടലിന്റെ ഒടിടി റിലീസ് വൈകുന്നതെന്ന് നേരത്തെ നടൻ ധ്യാൻ ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞരിക്കുന്നത്. രതീഷ് രഘുനന്ദനാണ് ചിത്രത്തിന്റെ സംവിധായകൻ.