ബസിൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മുൻ മന്ത്രി വി ശിവൻകുട്ടിയുടെ ഗൺമാനായ പ്രജീഷ് എസ് നായരെയാണ് സസ്പെൻഡ് ചെയ്തത്.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവം ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാൽ
ഉന്നതരാഷ്ട്രീയ ഇടപെടലുകൾ വിജയം കണ്ടില്ല. ബസിൽ വച്ചു പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തുന്ന വീഡിയോ ഉൾപ്പെടെ പ്രചരിച്ചിട്ടും നടപടി എടുക്കാതെ താമസിപ്പിക്കുകയായിരുന്നു.
ഓഗസ്റ്റ് 11നാണ് സസ്പെൻഷൻ ഓർഡർ ഇറങ്ങിയത്. മോശമായി പെരുമാറുന്നതിന്റെ വീഡിയോ പെൺകുട്ടി പകർത്തി പുറത്തുവിട്ടിരുന്നു. ശിവൻകുട്ടിയുടെ സന്തത സഹചാരിയായിരുന്ന ഇയാൾ തിരുവനന്തപുരം എആർ ക്യാംപിലാണ് ജോലി ചെയ്തുവന്നിരുന്നത്.
മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബസിന്റെ പിൻസീറ്റിലിരുന്ന പ്രതി സീറ്റുകൾക്കിടയിലൂടെ പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തുന്നതായിരുന്നു വീഡിയോ.








