ചൂട് കുറഞ്ഞു, മഴയെത്തി; പാലക്കാട് ഫിസിക്കൽ ക്ലാസുകൾ നടത്താൻ അനുമതി,

0
24

ഉയർന്ന താപനിൽ മാറ്റമുണ്ടായതോടെ പാലക്കാട് ജില്ലയിൽ ഫിസിക്കൽ ക്ലാസുകൾ നടത്താൻ അനുമതി. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താൻ കളക്ടർ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. പാലക്കാട് ജില്ലയിൽ ചൂട് കനത്തതോടെയാണ് ഫിസിക്കല്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിക്കൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് കളക്ടർ മുൻപ് അനുമതി നൽകിയത്.

  • ഉയർന്ന താപനിലയിൽ മാറ്റം വന്നു.
  • പാലക്കാട് ജില്ലയിൽ ഫിസിക്കൽ ക്ലാസുകൾ നടത്താൻ അനുമതി.
  • ഉത്തരവ് പിൻവലിച്ചതായാണ് ജില്ലാ കളക്ടർ.
പാലക്കാട്: ഉയർന്ന താപനിലയിൽ മാറ്റം വന്നതോടെ പാലക്കാട് ജില്ലയിൽ ഫിസിക്കൽ ക്ലാസുകൾ നടത്താൻ അനുമതി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. ജില്ലയിൽ ചൂട് കനത്തതോടെയാണ് ഫിസിക്കല്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിക്കൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അനുമതി നൽകിയത്.

ഈ ഉത്തരവ് പിൻവലിച്ചതായാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ കണക്കുകള്‍ അനുസരിച്ച് ജില്ലയില്‍ കുറഞ്ഞ താപനിലയും യുവി ഇന്‍ഡക്‌സും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചിരിക്കുന്നത്. ഇനിമുതൽ ഫിസിക്കൽ ക്ലാസുകൾ ആയിരിക്കും ഉണ്ടാകുക.

സംസ്ഥാനത്ത് ഉയർന്ന താപനിലയിൽ മാറ്റം വന്നതോടെയാണ് കളക്ടറുടെ തീരുമാനം ഉണ്ടായത്. ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ – ടെക്നിക്കൽ ഉൾപ്പെടെ) കോച്ചിങ് സെന്ററുകൾ ഉൾപ്പെട്ട എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ ഏപ്രിൽ 20 മുതൽ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. പകരമായി ഓൺലൈൻ ക്ലാസുകൾ നടത്താൻ നിർദേശിക്കുകയായിരുന്നു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിക്കുന്ന സാചര്യമാണുള്ളത്. പാലക്കാട് ജില്ലയിലും ഇടവിട്ട തോതിൽ നേരിയ മഴ ലഭിച്ചു. സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (06/05/2026) എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (05/05/2026) മുതൽ 09/05/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം. അതേസമയം, വരും മണിക്കൂറിൽ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here