മെട്രോ നഗരങ്ങളിൽ താമസിക്കുന്ന എകദേശം 25 ശതമാനം ആളുകളും ഉറക്കഗുളികകൾ കഴിക്കുന്നുണ്ടെന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തുന്നതായാണ് ഗവേഷകര്‍ പറയുന്നത്.
വളരെ തിരക്കേറിയ ഈ ജീവിതത്തില്‍ പലര്‍ക്കും മാനസിക സമ്മർദ്ദം, ഉത്കണ്‌ഠ, അസ്വസ്ഥത എന്നിവ ഇപ്പോള്‍ സര്‍വ സാധാരണമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്‌ടപ്പെടുന്ന പലര്‍ക്കും ഉറക്കക്കുറവും അനുഭവപ്പെടാറുണ്ട്. കൃത്യമായ ഉറക്കം ലഭിക്കാൻ ഉറക്കഗുളികകളെ ആശ്രയിക്കുന്നവരുടെ എണ്ണവും വർധിച്ചു വരുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ പതിവായി ഉറക്കഗുളിക കഴിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്നും പഠനങ്ങള്‍ മുന്നറിയിപ്പ് നൽകുന്നു. മെട്രോ നഗരങ്ങളിൽ താമസിക്കുന്ന എകദേശം 25 ശതമാനം ആളുകളും ഉറക്ക ഗുളികകൾ കഴിക്കുന്നുണ്ടെന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തിയിയതായി ഗവേഷകര്‍ പറഞ്ഞു.
ഒസ്‌മാനിയ സർവകലാശാലയിലെ സുവോളജി വിഭാഗം പ്രൊഫസർ എ. നാഗേശ്വര റാവുവിൻ്റെ നേതൃത്വത്തില്‍ ഗവേഷണ വിദ്യാർഥിനി സ്‌പന്ദനയാണ് പഠനം നടത്തിയത്. ഇത്തരം ഗുളികകള്‍ അരോഗ്യത്തെ സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പും പഠനം നൽകുന്നു. അമിതമായി ഉറക്കഗുളിക ഉപയോഗിക്കുന്നവർ ഭാവിയിൽ നേരിടേണ്ടി വരാൻ സാധ്യതയുള്ള പ്രശ്‌നങ്ങളും പഠനത്തിൽ വിശദീകരിക്കുന്നുണ്ട്.
മനുഷ്യൻ്റെ നാഡീ വ്യവസ്ഥയോട് സാമ്യമുള്ള ‘ഫ്രൂട്ട് ഫ്ലൈ’ സൂക്ഷ്‌മാണുക്കളിൽ പരീക്ഷണങ്ങൾ നടത്തിയാണ് പഠനം നടത്തിയത്. പത്ത് സെൻ്റിമീറ്റർ ഉയരമുള്ള ഗ്ലാസ് കുപ്പികൾ എടുത്ത് അവയില്‍ പരീക്ഷിക്കാനുള്ള സൂക്ഷ്‌മാണുക്കളെ ഇറക്കി വച്ചു. ഏകദേശം ഒരുമാസത്തോളം സൂക്ഷ്‌മാണുക്കൾക്ക് പതിവായി ഉറക്ക ഗുളികകള്‍ നല്‍കി.
ആറ് മാസമായിരുന്നു പഠന കാലയളവ്. കൂടിയതും കുറഞ്ഞതുമായ ഡോസേജുളിൽ ലായനി നൽകി പരീക്ഷണം നടത്തി. ഡോസേജിൽ കൂടുതലായി ഉറക്കഗുളിക നൽകിയ 95 ശതമാനം സൂക്ഷ്‌മാണുക്കളും 72 മണിക്കൂറിനുള്ളിൽ മരിച്ചു.
ചില ഫ്രൂട്ട് ഫ്ലൈകള്‍ അടുത്ത ദിവസം ഉറക്കഗുളിക കിട്ടാതായതോടെ ഭ്രാന്തന്മാരെപ്പോലെ പെരുമാറുന്നതായും അവർ നിരീക്ഷിച്ചു. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഈ ഗുളികകള്‍ കഴിക്കുന്നവരുടെ നാഡീവ്യൂഹത്തിന് ഗുരുതര പ്രശ്‌നങ്ങള്‍ കണ്ടുവരുന്നതായി ഗവേഷണത്തിൽ കണ്ടെത്തി.
ഫ്രൂട്ട് ഫ്ലൈ എന്ന സൂക്ഷ്‌മ ജീവികള്‍ക്ക് മനുഷ്യരുടെ നാഡീവ്യവസ്ഥയുമായും തലച്ചോറുമായും സാമ്യമുള്ളത് കൊണ്ടാണ് ഇവയെ പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. നാഡീവ്യവസ്ഥയിലും തലച്ചോറിലും ഈ മരുന്ന് ഗുരുതരമായ സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തി.
സ്വന്തമായി ഗുളികകൾ കഴിക്കുന്നവർ ഉടൻ തന്നെ ഒരു മെഡിക്കൽ വിദഗ്‌ധനെയോ സൈക്യാട്രിസ്റ്റിനെയോ സമീപിക്കണം. ഗുളികകൾ പതിവായി കഴിക്കുന്നവർക്ക് അവ നിർത്തുമ്പോള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും ഡോ. എ. നാഗേശ്വര റാവു വിശദീകരിച്ചു.








