ധനുഷ് മമിതയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

0
109

ധനുഷ് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് ‘കര’. ‘പോർ തൊഴിലി’ന് ശേഷം വിഗ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം മമിത ബൈജുവാണ് നായിക. സിനിമയുടെ പ്രൊമോഷൻ ചടങ്ങിൽ ധനുഷ് മമിതയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

“ഒരു ദശാബ്ദത്തിൽ സംഭവിക്കുന്ന പ്രതിഭയായാണ് മമിതയെ ഞാൻ കാണുന്നത്. ഞാൻ ഇതിന് മുൻപ് ഇത്രയും കഴിവ് കണ്ടത് നിത്യ മേനോനിലാണ്. നിത്യ മേനോനുള്ള കഴിവും ക്വാളിറ്റിയും നിങ്ങൾക്കുണ്ട്. അത് പാഴാക്കാതെ, നല്ല വിധം ഉപയോഗിച്ച്, നിറയെ പുരസ്കാരങ്ങൾ വാങ്ങണം. ‘കര’യിൽ നിങ്ങൾ നന്നായി അഭിനയിച്ചിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ,” എന്നാണ് ധനുഷ് പറഞ്ഞത്.തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കര’. അടുത്തിടെ പുറത്തുവന്ന സിനിമയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മമിത ബൈജുവിന് പുറമേ മലയാളത്തിൽ നിന്ന് ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജാ രവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.കെ.എസ്. രവികുമാർ, കരുണാസ്, പൃഥ്വി പണ്ഡ്യരാജൻ, എം.എസ്. ഭാസ്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേൽസ് ഫിലിം ഇന്റർനാഷണൽ നിർമിക്കുന്ന ചിത്രത്തിന്റ നിർമാതാക്കൾ ഡോ. ഇഷാരി കെ. ഗണേഷാണ്. സഹ നിർമാണം കുഷ്മിത ഗണേഷ് നിർവഹിക്കുന്നു. സെൻസറിങ് കഴിഞ്ഞ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 30ന് ചിത്രം തിയേറ്റുകളിൽ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here